UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീരിലേയ്ക്ക് 25,000 സൈനികര്‍ കൂടി, 10,000ന് പുറമെ

10,000 അര്‍ദ്ധസൈനികരെ അയച്ച് ഒരു ആഴ്ച പിന്നിടുമ്പോളാണ് കാശ്മീര്‍ താഴ്‌വരയിലേയ്ക്ക് കൂടുതല്‍ സൈനികരെ അയക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

ജമ്മു കാശ്മീരില്‍ 25,000 അര്‍ദ്ധസൈനികരെ കൂടി വിന്യസിക്കുന്നു. 10,000 അര്‍ദ്ധസൈനികരെ അയച്ച് ഒരു ആഴ്ച പിന്നിടുമ്പോളാണ് കാശ്മീര്‍ താഴ്‌വരയിലേയ്ക്ക് കൂടുതല്‍ സൈനികരെ അയക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. സിആര്‍പിഎഫുകാരെയാണ് കൂടുതലായും നിയോഗിക്കുന്നത്. ഇന്നലെ മുതല്‍ സിആര്‍പിഎഫ് സംഘങ്ങള്‍ കാശ്മീരിലെത്തി തുടങ്ങി.

ഭീകരവിരുദ്ധ നടപടികള്‍ക്കായി 100 സൈനികര്‍ വീതമുള്ള 100 കമ്പനികളെ നിയോഗിച്ചിട്ടുണ്ട് എന്നാണ് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കാശ്മീര്‍ താഴ്‌വരയില്‍ രണ്ട് ദിവസം നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ തീരുമാനിച്ചത്.

ALSO READ: ‘ഞങ്ങളുടെ തലയില്‍ വയ്ക്കണ്ട, സ്വന്തം പ്രവര്‍ത്തകരോട് ചോദിച്ചാല്‍ മതി’; ചാവക്കാട് നൗഷാദിനെ കൊലപ്പെടുത്തിയ വിഷയത്തില്‍ കോണ്‍ഗ്രസിന് സിപിഎമ്മിന്റെ മറുപടി

ജമ്മു കാശ്മീരില്‍ സ്ഥിര താമസക്കാര്‍ അല്ലാത്ത, പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബിജെപിയുടെ നീക്കങ്ങളുടെ ഭാഗമായി, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് കൂടുല്‍ അര്‍ദ്ധസൈനിക ട്രൂപ്പുകളെ നിയോഗിക്കുന്നത് എന്ന അഭ്യൂഹം ശക്തമാണ്. അതേസമയം 35 എ പിന്‍വലിക്കാന്‍ യാതൊരു പരിപാടിയുമില്ലെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു.

എല്ലാ സുരക്ഷാസേനകളോടും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിക്കോളാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ശ്രീനഗറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള, സംസ്ഥാനത്ത് ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കുന്നത്. വെടിമരുന്ന് വീപ്പ തീയില്‍ വയ്ക്കുന്ന അനുഭവമാണ് ഉണ്ടാക്കുക എന്ന് പിഡിപി ചെയര്‍പേഴ്‌സണും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍