UPDATES

ഇതുവരെ കുറച്ച് പേരേ ജയിലിലായിട്ടുള്ളൂ, ഇത് വെറും ട്രെയ്‌ലര്‍, സിനിമ നിങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ: മോദി

100 ദിവസത്തെ എന്റെ സര്‍ക്കാരിന്റെ പ്രകടനം വെറും ട്രെയ്‌ലര്‍ മാത്രമാണ് സിനിമ ഇനിയും കാണിനിരിക്കുന്നു – മോദി പറഞ്ഞു.

ഇതുവരെ വളരെ കുറച്ചുപേരെ ജയിലിലായിട്ടുള്ളൂ. ഇനിയും നിരവധി പേര്‍ ബാക്കിയുണ്ട് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി കേസുകളിലെ സര്‍ക്കാര്‍ നിലപാടിനെക്കുറിച്ച് ഇന്ന് പറഞ്ഞത്. സര്‍ക്കാര്‍ അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂ. പൊതുപണം കൊള്ളയടിച്ചവര്‍ അഴിക്കുള്ളിലായിക്കൊണ്ടിരിക്കുകൊണ്ടിരിക്കുകയാണ് തന്റെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുകയാണ് എന്നും മോദി അവകാശപ്പെട്ടു. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ പുതിയ നിയമസഭ മന്ദിരത്തിന്റേയും രണ്ട് ദേശീയ പെന്‍ഷന്‍ പദ്ധതികളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

കര്‍മ്മനിരതവും ശക്തവുമായ സര്‍ക്കാര്‍ ആണ് ഞാന്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത്. 100 ദിവസത്തെ എന്റെ സര്‍ക്കാരിന്റെ പ്രകടനം വെറും ട്രെയ്‌ലര്‍ മാത്രമാണ് സിനിമ ഇനിയും കാണിനിരിക്കുന്നു – മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും ഡി കെ ശിവകുമാറും സിബിഐയുടേയും എന്‍ഫോഴ്‌സ്‌മെന്റിന്റേയും അഴിമതി, സാമ്പത്തിക ക്രമക്കേട് കേസുകളില്‍ തടവിലാണ്.

ഞങ്ങള്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി. ഭീകരവിരുദ്ധ നിയമങ്ങള്‍ ശക്തമാക്കി. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി. ജനങ്ങളെ കൊള്ളയടിച്ചവരെ ജയിലിലാക്കും എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഇതില്‍ ചിലരൊക്കെ ജയിലിലായിക്കഴിഞ്ഞു. ഇതൊരു തുടക്കം മാത്രം. ഇനിയും ഏറെ വാഗ്ദാനങ്ങള്‍ പാലിക്കാനുണ്ട് – മോദി പറഞ്ഞു. സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിയുകയും മാന്ദ്യം ശക്തമാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ 100 ദിന നേട്ടങ്ങള്‍ അവകാശപ്പെട്ടുകൊണ്ടുള്ള പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍