UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍: കേന്ദ്രത്തിനെതിരെ പ്രകടനം നടത്തിയ എസ്എഫ്‌ഐക്കാര്‍ക്ക് നേരെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ എബിവിപിക്കാരുടെ പടക്കമേറ്

ക്യാംപസില്‍ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിന് നേരെ എബിവിപിക്കാരുടെ പടക്കമേറ്. കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുകയും സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ക്യാംപസില്‍ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് എബിവിപി പ്രവര്‍ത്തകര്‍ പടക്കമേറ് നടത്തിയത്. ഇതേതുടര്‍ന്ന് എസ്എഫ്‌ഐ, എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഇതിന്റെ വീഡിയോ പോണ്ടിച്ചേരി സര്‍വകലാശാലയിലെ എബിവിപിയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. കാശ്മീര്‍ വിഭജനവും പ്രത്യേക പദവി എടുത്തുകളഞ്ഞതും എബിവിപി പ്രവര്‍ത്തകര്‍ ആഘോഷിച്ചു. ‘ദേശവിരുദ്ധ ഫാഷിസ്റ്റുകള്‍’ എന്നാണ് എസ്എഫ്‌ഐക്കാരെ എബിവിപി വിശേഷിപ്പിക്കുന്നത്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍