UPDATES

മഹാരാഷ്ട്രയില്‍ ബിജെപി വാതില്‍ തുറന്നാല്‍ എന്‍സിപിയില്‍ പവാറും കോണ്‍ഗ്രസില്‍ ചവാനുമേ ബാക്കിയുണ്ടാകൂ: അമിത് ഷാ

സോളാപൂരില്‍ മഹാജനദേശ് യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ സ്വാധീന മേഖലയാണ് സോളാപൂര്‍.

മഹാരാഷ്ട്രയില്‍ ബിജെപി വാതില്‍ തുറന്നാല്‍ എന്‍സിപിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസില്‍ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും മാത്രമേ ബാക്കിയുണ്ടാകൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷാ. മഹാരാഷ്ട്രയില്‍ അടുത്ത മാസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാചര്യത്തില്‍ അമിത് ഷാ ഇങ്ങനെ അഭിപ്രായപ്പെട്ടത്. തെക്കന്‍ മഹാരാഷ്ട്രയിലെ സോളാപൂരില്‍ മഹാജനദേശ് യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. ഓഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.

ബിജെപി പൂര്‍ണമായും വാതില്‍ തുറന്നിട്ടാല്‍ ശരദ് പവാര്‍ ഒഴികെയുള്ള എന്‍സിപി നേതാക്കളും പൃഥ്വിരാജ് ചവാന്‍ ഒഴികെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഞങ്ങള്‍ക്കൊപ്പം ചേരും – അമിത് ഷാ അവകാശപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ സ്വാധീന മേഖലയാണ് സോളാപൂര്‍. എന്‍സിപിയില്‍ നിന്ന് നിരവധി പേര്‍ ശിവസേനയിലേയ്ക്കും ബിജെപിയിലേയ്ക്ക് അടുത്തിടെ പോയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി – ശിവസേന സഖ്യം വന്‍ വിജയം നേടിയിരുന്നു. മുംബയ് നഗരത്തിലെ മുഴുവന്‍ സീറ്റുകളും സഖ്യം തൂത്തുവാരിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍