UPDATES

ആന്ധ്രപ്രദേശില്‍ ക്ഷേത്രങ്ങളില്‍ പിന്നോക്ക സമുദായക്കാരായ സ്ത്രീകള്‍ക്ക്‌ 50 ശതമാനം സംവരണം

പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നോക്ക സമുദായ സ്ത്രീകള്‍ക്കാണ് എല്ലാ തസ്തികകളിലും സംവരണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആന്ധ്രപ്രദേശിലെ ഹിന്ദു ക്ഷേത്രങ്ങളുടെ ട്രസ്റ്റ് ബോര്‍ഡുകളില്‍ പിന്നോക്ക ജാതികളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നോക്ക സമുദായ സ്ത്രീകള്‍ക്കാണ് സംവരണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആന്ധ്രപ്രദേശ് ചാരിറ്റബിള്‍ ആന്‍ഡ് ഹിന്ദു റിലീജിയസ് ആക്ട് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പുതിയ ഉത്തരവ് പ്രകാരം 25 അംഗ തിരുപ്പതി ക്ഷേത്ര ബോര്‍ഡില്‍ (തിരുപ്പതി തിരുമല ദേവസ്ഥാനംസ്) 13 സ്ത്രീകളുണ്ടാകും. നേരത്തെ 19 അംഗങ്ങളാണ് ടിടിഡിയിലുണ്ടായിരുന്നത്. ഇത് 25 ആക്കി വര്‍ദ്ധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം കഴിഞ്ഞ ദിവസമാണ് വന്നത്.

എല്ലാ ട്രസ്റ്റ് ബോര്‍ഡുകളിലും ആകെയുള്ള അംഗങ്ങളുടെ 50 ശതമാനം ഇനി സ്ത്രീകളായിരിക്കും. വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വാഗ്ദാനം ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍