UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീരില്‍ എല്ലാ പഞ്ചായത്തിലും സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ഉറപ്പാക്കാന്‍ കൂടുതല്‍ സൈനികര്‍

10,000 സൈനികരെ കൂടുതലായി കാശ്മീര്‍ താഴ്‌വരയില്‍ വിന്യസിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേയ്ക്ക് നയിക്കുന്നതായുള്ള സൂചന നല്‍കിയിട്ടുള്ളതിന് ഇടയിലാണ് ഈ തീരുമാനം.

ജമ്മു കാശ്മീരില്‍ എല്ലാ പഞ്ചായത്ത് ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുന്നത് ഉറപ്പാക്കാന്‍ കൂടുതല്‍ സൈനികരെ നിയോഗിച്ചതായി കേന്ദ്രസ സര്‍ക്കാര്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10,000 സൈനികരെ കൂടുതലായി കാശ്മീര്‍ താഴ്‌വരയില്‍ വിന്യസിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേയ്ക്ക് നയിക്കുന്നതായുള്ള സൂചന നല്‍കിയിട്ടുള്ളതിന് ഇടയിലാണ് ഈ തീരുമാനം.

അതേസമയം എല്ലാ പഞ്ചായത്തുകളിലേയും സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ബിജെപി യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി ജമ്മു കാശ്മീര്‍ കോര്‍ ഗ്രൂപ്പ് യോഗം നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ കാശ്മീര്‍ സന്ദര്‍ശിച്ചും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയും ഉടനെത്തും. നദ്ദയുടെ അധ്യക്ഷതയില്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കോര്‍ യോഗത്തില്‍ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, ജമ്മു കാശ്മീരിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാം മാധവ്, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്, ദേശീയ വൈസ് പ്രസിഡന്റ് അവിനാശ് റായ് ഖന്ന, ജമ്മു കാശ്മീര്‍ സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന, മുന്‍ മന്ത്രിമാരും മുന്‍ സ്പീക്കര്‍മാരുമായ നിര്‍മല്‍ സിംഗും കവീന്ദര്‍ ഗുപ്തയുമടക്കമുള്ള സംസ്ഥാനത്തെ ചില മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. അമര്‍നാഥ് തീര്‍ത്ഥാടനം പൂര്‍ത്തിയായാല്‍ സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് രവീന്ദര്‍ റെയ്‌ന മാധ്യമങ്ങളെ അറിയിച്ചത്.

നേരത്തെ ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയം പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച് പാസാക്കിയിരുന്നു. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് അമിത് ഷാ നേരത്തെ അറിയിച്ചത്. ജമ്മു കാശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നതും പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 എ വകുപ്പ് റദ്ദാക്കും എന്നതാണ് 2019ലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.

2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 87 അംഗ നിയമസഭയില്‍ 25 സീറ്റാണ് കിട്ടിയത്. ഇതെല്ലാം ജമ്മു മേഖലയില്‍ നിന്നായിരുന്നു. കാശ്മീര്‍ താഴ്‌വരയിലോ ലഡാക്കിലോ അല്ല. ലോക്‌സഭ തിഞ്ഞെടുപ്പില്‍ ആകെയുള്ള ആറ് സീറ്റില്‍ മൂന്നെണ്ണം നേടാന്‍ ബിജപിക്ക് കഴിഞ്ഞു. ജമ്മു മേഖലയിലെ രണ്ട് സീറ്റുകളും – ജമ്മു, ഉധംപൂര്‍ ബിജെപി നേടി. പിന്നെ ലഡാക്കും. അതേസമയം ആര്‍ട്ടിക്കിള്‍ 35 എ പെട്ടെന്ന് പിന്‍വലിക്കാന്‍ ബിജെപി ആലോചിക്കുന്നില്ല എന്നും ആര്‍ട്ടിക്കിള്‍ 25എയും ആര്‍ട്ടിക്കിള്‍ 370ഉം ബിജെപി പിന്‍വലിക്കാന്‍ പോകുന്നു എന്ന പ്രചാരണം നടത്തുന്ന വിഘടനവാദികളാണ് എന്നും ബിജെപി ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍