UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണാടകയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയ നീക്കവുമായി ബിജെപി; രാജി വച്ച് രക്ഷപ്പെടാമെന്ന് കരുതണ്ട എന്ന് എംഎല്‍എമാരോട് സ്പീക്കര്‍

വിശ്വാസ വോട്ടില്‍ ബിജെപി വിജയിച്ചാല്‍ പോലും നാടകീയ രംഗങ്ങളാണ് ഇനിയും കര്‍ണാടക നിയമസഭയെ കാത്തിരിക്കുന്നത്. ഇതിന്റെ സൂചന സ്പീക്കര്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു.

കര്‍ണാടക നിയമസഭ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ബിജെപി. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പിനായി ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ മുന്നോട്ടുവച്ച പ്രമേയം ഇപ്പോഴത്തെ നിലയില്‍ പാസാവാനാണ് സാധ്യത. എന്നാല്‍ വിശ്വാസ വോട്ടില്‍ ബിജെപി വിജയിച്ചാല്‍ പോലും നാടകീയ രംഗങ്ങളാണ് ഇനിയും കര്‍ണാടക നിയമസഭയെ കാത്തിരിക്കുന്നത്. ഇതിന്റെ സൂചന സ്പീക്കര്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു. രാജി വച്ച് രക്ഷപ്പെടാമെന്ന് കരുതണ്ട എന്നാണ് വിമത എംഎല്‍എമാരോട് സ്പീക്കര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിജെപി. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ ബിജെപി അത് സംബന്ധിച്ച് തീരുമാനമെടുത്തേക്കും.

ഭരണകക്ഷി എംഎല്‍എ സ്പീക്കറാകണമെന്നും അതിനാല്‍ സ്പീക്കര്‍ സ്വമേധയാ രാജി വച്ച് പോകണമെന്ന് ബിജെപി ആവശ്യപ്പെടാനും ഇടയുണ്ട്. എന്നാല്‍ ഒരു ഒരു സ്വതന്ത്ര എംഎല്‍എയേയും രാജി വച്ച രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരേയും അയോഗ്യരാക്കിക്കൊണ്ട് ഇതിന് വിരുദ്ധമായ സൂചനയാണ് സ്പീക്കര്‍ നേരത്തെ നല്‍കിയിരിക്കുന്നത്.

അതേസമയം ജെഡിഎസില്‍ ഭിന്നത ശക്തമാണ്. ചില എംഎല്‍എമാര്‍ ബിജെപിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കണമെന്ന് നിലപാടെടുത്തിരിക്കുന്നു. സഹപ്രവര്‍ത്തകര്‍ ഇത്തരമൊരു അഭിപ്രായം പങ്കുവച്ചതായാണ് ജെഡിഎസ് നേതാവും മുന്‍ മന്ത്രിയുമായ ജിടി ദേവഗൗഡ ഇന്നലെ പറഞ്ഞത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയും അടക്കമുള്ളവര്‍ ഇത് തള്ളിക്കളയുകയാണ്.
കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കാനുള്ള ആലോചനയേ ജെഡിഎസിനില്ലെന്നാണ് ദേവഗൗഡ പറഞ്ഞത്.

തിങ്കളാഴ്ച ആദ്യം വിശ്വാസ വോട്ട് നേടി ഭൂരിപക്ഷം തെളിയിച്ച് ധനകാര്യ ബില്‍ പാസാക്കാനായിരിക്കും യെദിയൂരപ്പ ആദ്യം ശ്രമിക്കുക. ഇതിനെ ശേഷമായിരിക്കും സ്പീക്കറെ നീക്കാനുള്ള നടപടികളിലേയ്ക്ക് പോവുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍