UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ട്ടിക്കിള്‍ 370 ഞങ്ങള്‍ പിന്‍വലിക്കും, നിങ്ങള്‍ കാശ്മീരിനെ മറന്നേക്കൂ – അഞ്ച് വര്‍ഷം മുമ്പ് ബിജെപി നേതാവ് രാം മാധവ് പാകിസ്താന്‍ ഹൈക്കമ്മീഷണറോട് പറഞ്ഞു

രാം മാധവ് പറഞ്ഞ മറ്റ് പല കാര്യങ്ങളും പുറത്തുപറയാന്‍ കഴിയില്ല എന്നും അബ്ദുള്‍ ബാസിത് പറഞ്ഞു.

കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരവും അവകാശങ്ങളും നല്‍കിയിരുന്നു ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ പിന്‍വലിക്കുകയും സംസ്ഥാന പദവി കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത മോദി സര്‍ക്കാരിന്റെ തീരുമാനം സംബന്ധിച്ച് അഞ്ച് വര്‍ഷം മുമ്പ് തന്നെ ബിജെപി നേതാവ് സൂചന നല്‍കിയിരുന്നതായി ഇന്ത്യയിലെ പാകിസ്താന്‍ മുന്‍ ഹൈക്കമ്മീഷറുടെ വെളിപ്പെടുത്തല്‍. നിലവില്‍ ജമ്മു കാശ്മീരിന്റെ ചുമതല വഹിക്കുന്ന ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് 2014ല്‍ ഇക്കാര്യം ഹൈക്കമ്മീഷണറോട് പറഞ്ഞു എന്നാണ് പാകിസ്താന്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

കാശ്മീരിനെ നിങ്ങള്‍ മറന്നേക്കൂ എന്നാണ് രാം മാധവ്, അബ്ദുള്‍ ബാസിതിനോട് പറഞ്ഞത്. 2014 ഒക്ടോബറിലായിരുന്നു ഇത്. രാം മാധവ് പറഞ്ഞ മറ്റ് പല കാര്യങ്ങളും പുറത്തുപറയാന്‍ കഴിയില്ല എന്നും അബ്ദുള്‍ ബാസിത് പറഞ്ഞു. നിങ്ങള്‍ വെറുതെ സമയം കളയുകയാണ്. ഹുറിയത് കോണ്‍ഫറന്‍സ് കളി തുടരും. എന്നാല്‍ ഈ കളി കളിയാന്‍ പോവുകയാണ്. ആര്‍ട്ടിക്കിള്‍ 370ഫം 35എയും റദ്ദാക്കപ്പെടാന്‍ പോകുന്നു. നിങ്ങളില്‍ നിന്ന് പാക് അധീന കാശ്മീര്‍ ഞങ്ങള്‍ പിടിച്ചെടുക്കുമോ എന്ന് മാത്രം നിങ്ങള്‍ ആലോചിച്ചാല്‍ മതി. നിങ്ങള്‍ പാകിസ്താനിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി എന്നും രാം മാധവ് പാക് ഹൈക്കമ്മീഷണറോട് പറഞ്ഞിരുന്നു.

വീഡിയോ:

ALSO READ: EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍