UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വൈകും; തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര ഓര്‍ഡിനന്‍സ് വേണമെന്ന് ബിജെപി നേതാക്കള്‍

മുസഫര്‍നഗര്‍ വര്‍ഗീയ കലാപ കേസിലെ പ്രതിയായ സഞ്ജീവ് ബല്യാന്‍ പറഞ്ഞത്. കോടതിയുടെ മുന്‍ഗണനകള്‍ അമ്പരപ്പിക്കുന്നതാണ് എന്നാണ്. സുപ്രീം കോടതി വിധി വൈകാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് വിനയ് കത്യാര്‍ അഭിപ്രായപ്പെട്ടു.

അയോധ്യ കേസില്‍ എന്ന് വാദം കേള്‍ക്കണമെന്ന് ജനുവരിയില്‍ തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി ഇന്നലെ പറഞ്ഞത്. ചിലപ്പോള്‍ അത് ജനുവരിയിലോ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആകാമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. ഇത് ബിജെപി – സംഘപരിവാര്‍ വൃത്തങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് ബിജെപി ഇത് നിഷേധിച്ചു. ഈ സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കളായ സഞ്ജീവ് ബല്യാന്‍, വിനയ് കത്യാര്‍ എന്നിവരാണ് ആദ്യം രംഗത്തെത്തിയത്. ആര്‍എസ്എസും ആവശ്യം ഉന്നയിച്ചു. അതേസമയം അനാവശ്യ കാര്യങ്ങള്‍ക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ അത് സര്‍ക്കാരിനെ നിയമക്കുരുക്കിലാക്കുമെന്നും സുപ്രീം കോടതിയില്‍ തന്നെ നടപടി ചോദ്യം ചെയ്യപ്പെടുമെന്നും മുന്‍ അറ്റോണി ജനറലും നിയമ വിഗദ്ധനുമായ സോളി സൊറാബ്ജി മുന്നറിയിപ്പ് നല്‍കി.

മുസഫര്‍നഗര്‍ വര്‍ഗീയ കലാപ കേസിലെ പ്രതിയായ സഞ്ജീവ് ബല്യാന്‍ പറഞ്ഞത്. കോടതിയുടെ മുന്‍ഗണനകള്‍ അമ്പരപ്പിക്കുന്നതാണ് എന്നാണ്. സുപ്രീം കോടതി വിധി വൈകാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് വിനയ് കത്യാര്‍ അഭിപ്രായപ്പെട്ടു. കപില്‍ സിബലിനേയും പ്രശാന്ത് ഭൂഷണേയും പോലുള്ളവരാണ് തീരുമാനം വൈകി്പ്പിക്കുന്നത്. രാമ ഭക്തര്‍ക്ക് എത്ര കാലം കാത്തിരിക്കാനാകും. 2019ല്‍ കോണ്‍ഗ്രസിന് എല്ലാം മനസിലാകുമെന്നും വിനയ് കത്യാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്രം വീണ്ടും ബിജെപി പൊടി തട്ടിയെടുത്തിരിക്കുകയാണ്. അഞ്ച് വര്‍ഷം കൂടുമ്പോളുള്ള ബിജെപിയുടെ സ്ഥിരം പരിപാടിയാണ് ഇതെന്ന് കോണ്‍ഗ്രസ് പറയുന്നു. സുപ്രീം കോടതി വിധി വരുന്നത് വരെ കാത്തിരിക്കൂ. തോക്കില്‍ കയറി വെടി വയ്ക്കരുത് – കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല പറഞ്ഞു. ഓര്‍ഡിനന്‍സ് ആവശ്യത്തോട് പ്രധാനമന്ത്രി പ്രതികരിക്കട്ടെ. എന്നാല്‍ നിങ്ങള്‍ക്കറിയാമല്ലോ പ്രധാനമന്ത്രി ഒരു വിഷയത്തിലും പ്രതികരിക്കാറില്ല എന്നത് – സൂര്‍ജെവാല പരിഹസിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ എഐഎംഐഎം നേതാവും എംപിയുമായ അസദുദീന്‍ ഒവൈസി, കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി അവര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരട്ടെ – ഒവൈസി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ അയോധ്യയാണ് ശബരിമല: വിഎച്ച്പി

വിശ്വാസമാണ് പ്രധാനമെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രമാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് പറയുമോ? മുഖ്യമന്ത്രി പിണറായി വിജയൻ

2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും: അമിത് ഷാ

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ മഹാഭാരത യുദ്ധം: മോഹന്‍ ഭഗവത്‌

ഭൂമി തര്‍ക്കത്തിന് ശാശ്വത പരിഹാരമുണ്ടാകണം, അയോധ്യയും ഇന്ത്യയും മുന്നോട്ട് നടക്കണം: ആവശ്യം ഇതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍