UPDATES

ചിദംബരത്തെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും, വീടിന്റെ മതില്‍ ചാടി സിബിഐ അകത്ത്

അറസ്റ്റ് ഇന്ന് തന്നെ എന്ന സൂചനയാണ് സിബിഐ നല്‍കുന്നത്.

എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി മടങ്ങിയെത്തിയതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തെ തേടി സിബിഐ സംഘം വീട്ടിലെത്തി. വീടിന്റെ ഗെയിറ്റ് അടച്ചതോടെ സിബിഐ ഉദ്യോഗസ്ഥര്‍ മതില്‍ ചാടി കോപൗണ്ടില്‍ കടന്നു. നാടകീയ രംഗങ്ങളാണ് ചിദംബരത്തിന്റെ വീടിന് മുന്നില്‍. അറസ്റ്റ് ഇന്ന് തന്നെ എന്ന സൂചനയാണ് സിബിഐ നല്‍കുന്നത്.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളുകയും ഉടന്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തതോടെ അറസ്റ്റിനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. സിബിഐ ഡല്‍ഹി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് സംഘവും ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്.

ഇന്നലെ സിബിഐ സംഘമെത്തിയപ്പോള്‍ ചിദംബരം വീട്ടിലുണ്ടായിരുന്നില്ല. ചിദംബരം എവിടെയാണ് എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിരുന്നില്ല. കപില്‍ സിബലും മനു അഭിഷേക് സിംഗ് വിയും വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരുന്നത് എങ്കിലും നാടകീയമായി ചിദംബരമെത്തി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുക.

എഐസിസി ആസ്ഥാനത്തേയ്ക്ക് കയറാന്‍ സിബിഐ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ജോര്‍ ബാഗിലെ ചിദംബരത്തിന്റെ വസതിക്ക് മുന്നില്‍ ചോര്‍, ചോര്‍ (കള്ളന്‍) വിളികളുമായി ബിജെപി അനുകൂലികളെന്ന് കരുതുന്ന ഒരു സംഘവും മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. എത്തിയിട്ടുണ്ട്. കപില്‍ സിബലും മനു അഭിഷേക് സിംഗ് വിയും അടക്കമുള്ള അഭിഭാഷകരായ കോണ്‍ഗ്രസ് നേതാക്കളുമായി മുന്‍ സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ചിദംബരം ചര്‍ച്ച തുടരുകയാണ്.

ALSO READ: Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍