UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ ദലിത് വിഭാഗക്കാരന്‍

പഞ്ചാബില്‍ നിന്നുള്ള അമര്‍ജീത് കൗറിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ കേരള ഘടകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭിന്നതകള്‍ ഒഴിവാക്കണമെന്ന് സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി നിര്‍ദ്ദേശിക്കുകയും ഇത് അംഗീകരിക്കപ്പെടുകയും ചെയ്തു.

ഡി രാജയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതായി സിപിഐ ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ദലിത് വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവ് ഇന്ത്യയിലെ ഏതെങ്കിലുമൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകുന്നത്. നിലവില്‍ ദേശീയ സെക്രട്ടറിയായ, പഞ്ചാബില്‍ നിന്നുള്ള അമര്‍ജീത് കൗറിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ കേരള ഘടകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭിന്നതകള്‍ ഒഴിവാക്കണമെന്ന് സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി നിര്‍ദ്ദേശിക്കുകയും കേരള ഘടകം ഇത് അംഗീകരിക്കുകയുമായിരുന്നു. അതേസമയം യുവ നേതാവും ജെഎന്‍എയു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെ ദേശീയ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തി.

1994 മുതല്‍ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമാണ് ഡി രാജ. അതേവര്‍ഷം ദേശീയ ദേശീയ സെക്രട്ടറിയുമായി. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജയുടെ അംഗത്വ കാലാവധി ഈ മാസം 24ന് അവസാനിക്കും. സിപിഐ ദേശീയ സെക്രട്ടറിയായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട് രാജ. ദേശീയ തലത്തിലെ പ്രതിപക്ഷ കൂട്ടായ്മകളില്‍ സിപിഐയെ പ്രതിനിധീകരിച്ച് മിക്കപ്പോഴും പങ്കെടുത്തിരുന്നത് രാജയാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും ഇടതുപക്ഷത്തിന്റേയും ലോക്‌സഭ പ്രാതിനിധ്യം വെറും അഞ്ച് സീറ്റിലൊതുങ്ങിയിരിക്കുകയാണ്. സിപിഎമ്മിന് മൂന്നും സിപിഐയ്ക്ക് രണ്ടും സീറ്റുകള്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇടതുപക്ഷം അപ്രസക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഡി രാജ പാര്‍ട്ടിയുടെ നേതൃത്വമേറ്റെടുക്കുന്നത്.

1949 ജൂണ്‍ മൂന്നിന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലുള്ള ചിത്തത്തൂരിലാണ് ദൊരൈസാമി രാജയുടെ ജനനം. ഭാര്യ ആനി രാജ സിപിഐ ദേശീയ നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ ജനറല്‍ സെക്രട്ടറിയുമാണ്. മകള്‍ അപരാജിത രാജ ജെഎന്‍യുവിലെ എഐഎസ്എഫ് നേതാവായിരുന്നു.

ALSO READ: ഡി രാജയുടെ നിയമനം; ‘ദത്തുപുത്രന്മാര്‍’ നയിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ തിരുത്താകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍