UPDATES

ട്രെന്‍ഡിങ്ങ്

തേജസ് വിമാനത്തില്‍ പറന്ന് രാജ്‌നാഥ് സിംഗ് – തേജസില്‍ പറക്കുന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധ മന്ത്രി

ബംഗളൂരുവില്‍ വ്യോമസേനയുടെ ലൈറ്റ് കോംബാറ്റ് വെഹിക്കിള്‍ വിഭാഗത്തില്‍പ്പെടുന്ന വിമാനമാണ് രാജ്‌നാഥ് സിംഗ് പറപ്പിച്ചത്.

ഇന്ത്യന്‍ വ്യോമസേനയുടെ തദ്ദേശീയ നിര്‍മ്മിതമായ തേജസ് യുദ്ധവിമാനം പറന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബംഗളൂരുവില്‍ വ്യോമസേനയുടെ ലൈറ്റ് കോംബാറ്റ് വെഹിക്കിള്‍ വിഭാഗത്തില്‍പ്പെടുന്ന വിമാനത്തിലാണ് രാജ്‌നാഥ് സിംഗ് പറന്നത്. എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്നാണ് ടേക്ക് ഓഫ് ചെയ്തത്. തേജസ് യുദ്ധ വിമാനത്തില്‍ പറന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ്. ഫോട്ടോകള്‍ രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

ഹെല്‍മെറ്റും ഓക്‌സിജന്‍ മാസ്‌കും ധരിച്ച് പിന്‍സീറ്റിലാണ് രാജ്‌നാഥ് സിംഗ് ഇരുന്നത്. പൈലറ്റും വ്യോമസേന ഉദ്യോഗസ്ഥരും രാജ്‌നാഥ് സിംഗിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എന്‍ തിവാരി അടക്കമുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ അന്നത്തെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, സുഖോയ് 30 യുദ്ധ വിമാനത്തില്‍ പറന്നിരുന്നു.

രാജ്യത്ത് ആദ്യമായി അറസ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ വിമാനമായി തേജസ് കഴിഞ്ഞ ദിവസം മാറിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഗോവയിലാണ് അറസ്റ്റ് ലാന്‍ഡിംഗ് നടത്തിയത്.
നേവിയുമായി ബന്ധപ്പെട്ട് യുദ്ധക്കപ്പലില്‍ ഉപയോഗിക്കുന്നതില്‍ നിര്‍ണായകമാണ് അറസ്റ്റ് ലാന്‍ഡിംഗ്. അതേമയം എല്‍സിഎയുടെ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) നേവല്‍ വേര്‍ഷന്‍ നിര്‍മ്മാണഘട്ടത്തിലാണ്.

40 തേജസ് വിമാനങ്ങള്‍ക്കാണ് തുടക്കത്തില്‍ വ്യോമസേന എച്ച്എഎല്ലിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 50,000 കോടി രൂപയ്ക്ക് 83 തേജസ് വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിരുന്നു.

https://www.ndtv.com/video/news/news/rajnath-singh-flies-in-fighter-jet-tejas-first-defence-minister-to-do-so-527494

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍