UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

ഒക്ടോബറിലാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ഇക്കാര്യം പറയുന്നു. ഒക്ടോബറിലാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടന്നത്. ഫലം വന്നത് 19ന്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തിന് വലിയ തിരിച്ചടി നല്‍കിയിരുന്നു. 2014ല്‍ ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് ശേഷം നടന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റില്‍ 122 സീറ്റ് ബിജെപി നേടിയിരുന്നു. ശിവസേനയ്ക്ക് 63 സീറ്റാണ് കിട്ടിയത്. ഇരു പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. മറുഭാഗത്ത് കോണ്‍ഗ്രസ് 42 സീറ്റിലേയ്ക്ക് ചുരുങ്ങി. എന്‍സിപി 41ലേയ്ക്കും.

90 സീറ്റുള്ള ഹരിയാനയില്‍ കഴിഞ്ഞ തവണ 47 സീറ്റാണ് ബിജെപി നേടിയത്. കോണ്‍ഗ്രസിന് 15 സീറ്റേ കിട്ടിയിരുന്നുള്ളൂ. ഓംപ്രകാശ് ചൗത്താലയുടെ ഐഎന്‍എല്‍ഡിക്ക് 19 സീറ്റും.

ഝാര്‍ഖണ്ഡില്‍ നവംബറിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മാവോയിസ്റ്റ് സ്വാധീനം ശക്തമായ സംസ്ഥാനത്ത് 2014ല്‍ നവംബര്‍ – ഡിസംബറിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍