UPDATES

കേന്ദ്രത്തിന്റെ ഉച്ചഭക്ഷണ പദ്ധതിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ചപ്പാത്തിയും ഉപ്പും മാത്രം – വീഡിയോ എടുത്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ്‌

യുപി സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പറയുന്ന പറയുന്ന പ്രകാരം ഉച്ചഭക്ഷണത്തില്‍ റൊട്ടിയ്ക്ക് പുറമെ പയറുവര്‍ഗങ്ങളും അരിയും പച്ചക്കറികളുമുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റൊട്ടിയും ഉപ്പും മാത്രം കഴിക്കാന്‍ നല്‍കിയതും ഇതിന്റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതും വിവാദമായി. കിഴക്കന്‍ യുപിയിലെ മിര്‍സാപൂര്‍ ജില്ലയിലെ സ്‌കൂളിലെ വീഡിയോ ആണ് പവന്‍ ജയസ്വാള്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയത്. പ്രാദേശിക പത്രമായ ജന്‍സന്ദേശ് ടൈംസിന്റെ റിപ്പോര്‍ട്ടറാണ് പവന്‍ ജയസ്വാള്‍. വീഡിയോ പകര്‍ത്തി എഎന്‍ഐയ്ക്ക് നല്‍കുകയായിരുന്നു. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുക്കുന്നത്.

ബ്ലോക്ക് എജുക്കേഷന്‍ ഓഫീസറാണ് പവന്‍ ജയസ്വാളിനെതിരെ പരാതി നല്‍കിയത്. പവന്‍ ജയസ്വാളും ഗ്രാമപ്രമുഖന്റെ പ്രതിനിധിയും സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്. യുപി മിഡ് ഡേ ഡീല്‍ അതോറിറ്റി വെബ്‌സൈറ്റില്‍ പറയുന്ന പറയുന്ന പ്രകാരം ഉച്ചഭക്ഷണത്തില്‍ റൊട്ടിയ്ക്ക് പുറമെ പയറുവര്‍ഗങ്ങളും അരിയും പച്ചക്കറികളുമുണ്ട്. ചില ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കാനും നിര്‍ദ്ദേശമുണ്ട്.

ഷൂട്ട് ചെയ്ത ദിവസം സ്‌കൂളില്‍ ചപ്പാത്തി മാത്രമേ ഉണ്ടാക്കുക പതിവുള്ളൂ എന്നും ഈ ദിവസം തന്നെ വന്നെ വീഡിയോ എടുത്തതാണ് തെറ്റ് എന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഗ്രാമത്തലവന്റെ പ്രതിനിധി മാധ്യമപ്രവര്‍ത്തകനെ സ്‌കൂളിലേയ്ക്ക് കൊണ്ടുവന്ന് വീഡിയോ എടുപ്പിക്കുന്നതിന് പകരം പച്ചക്കറി കൊണ്ടുവരുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത് സംസ്ഥാന സര്‍ക്കാരിന് നാണക്കേടുണ്ടാക്കി എന്നും പരാതിയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍