UPDATES

“വിശ്വാസ വോട്ട് എപ്പോള്‍ നടത്തണമെന്ന് പറയേണ്ടത് ഗവര്‍ണറല്ല”: കോണ്‍ഗ്രസിന് പിന്നാലെ കുമാരസ്വാമി സുപ്രീം കോടതിയില്‍

വിശ്വാസ വോട്ട് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഇതില്‍ ഇടപെടാനോ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ഗവര്‍ണര്‍ക്ക് അവകാശമില്ല.

കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നിശ്ചിത സമയത്തിനുള്ളില്‍ നടത്തണം എന്ന് നിര്‍ദ്ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന വാദവുമായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. നിയമസഭ സപീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല എന്ന് കുമാരസ്വാമി ഹര്‍ജിയില്‍ പറയുന്നു. വിശ്വാസ വോട്ട് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ് എന്ന് സുപ്രീം കോടതിയുടെ ജൂലായ് 17ന്റെ ഉത്തരവില്‍ പറയുന്നുണ്ടെന്ന് കുമാരസ്വാമി ചൂണ്ടിക്കാട്ടുന്നു.

വിശ്വാസ വോട്ട് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഇതില്‍ ഇടപെടാനോ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ഗവര്‍ണര്‍ക്ക് അവകാശമില്ല. വിശ്വാസ വോട്ടിന് മുമ്പായി സഭയില്‍ ചര്‍ച്ച നടക്കേണ്ടതുണ്ട്. അതാണ് നടക്കുന്നത് – കുമാരസ്വാമി പറയുന്നു.

അതേസമയം 15 വിമത കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ വിശ്വാസ വോട്ടില്‍ പങ്കെടുക്കുന്നതിന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത ആവശ്യമാണ് എന്ന് കുമാരസ്വാമി ഹര്‍ജിയില്‍ പറയുന്നു. നേരത്തെ സുപ്രീം കോടതിയുടെ ഈ നിര്‍ദ്ദേശം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശത്തില്‍ കൈ കടത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍