UPDATES

സിബിഐയില്‍ സര്‍ക്കാര്‍ നിയന്ത്രണം പാടില്ല; രാഷ്ട്രീയ കേസുകളില്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഗൊഗോയ്‌

പല ഉന്നതതല കേസുകളുടേയും അന്വേഷണത്തില്‍ സിബിഐ ശരിയായി പ്രവര്‍ത്തിച്ചില്ല. ഇത് സംവിധാനത്തിന്റെ പ്രശ്‌നമാണ് കാണിക്കുന്നത്.

സിബിഐയ്ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം പാടില്ലെന്നും അതിന് നിയമം മൂലം സ്റ്റാറ്റിയൂട്ടറി സ്റ്റാറ്റസ് നല്‍കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. രാഷ്ട്രീയേതര കേസുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സിബിഐ രാഷ്ട്രീയ കേസുകളില്‍ ഈ മികവ് കാട്ടുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സിഎജി) ഉള്ളത് പോലുള്ള അധികാരം സിബിഐയ്ക്ക് വേണം. ഡല്‍ഹിയില്‍ സിബിഐ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

രാഷ്ട്രീയമാനമില്ലാത്ത കേസുകളില്‍ എന്തുകൊണ്ട് സിബിഐ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പൊതുജന ശ്രദ്ധ എല്ലായ്‌പ്പോഴും വിജയങ്ങളിലേയ്ക്കുള്ളതിനേക്കാളും പരാജയങ്ങളിലേയ്ക്കായിരിക്കും തിരിയുക. പല ഉന്നതതല കേസുകളുടേയും അന്വേഷണത്തില്‍ സിബിഐ ശരിയായി പ്രവര്‍ത്തിച്ചില്ല. ഇത് സംവിധാനത്തിന്റെ പ്രശ്‌നമാണ് കാണിക്കുന്നത്.

ഏജന്‍സിയുടെ ഘടനയ്ക്കും അതിന്റെ ലക്ഷ്യങ്ങള്‍ക്കും അതിന്റെ
പ്രവര്‍ത്തനരീതികള്‍ക്കും വിരുദ്ധമായ ഭരണസ്വാധീനമാണുള്ളത്. 1946ലെ ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ സെക്ഷന്‍ ഫോര്‍ പ്രകാരം സിബിഐ എല്ലായ്‌പ്പോഴും രാഷ്ട്രീയ ഉപകരണമാക്കപ്പെടാനുള്ള സാധ്യതയുണ്ട്. സിബിഐയെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. പാര്‍ലമെന്റിലെ നിയമ നിര്‍മ്മാണത്തിലൂടെ സ്റ്റാറ്റിയൂട്ടറി പദവി നല്‍കിയാലേ ഇത് സാധ്യമാകൂ – ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍