UPDATES

“വിളിക്ക് ജയ് ശ്രീരാം”: ഝാര്‍ഖണ്ഡ് നിയമസഭയ്ക്ക് പുറത്ത് മുസ്ലീം എംഎല്‍എയോട് മന്ത്രി; നേരമ്പോക്കെന്ന് ബിജെപി

മന്ത്രിയുടെ അക്രമം വെറും നേരമ്പോക്കാണ് എന്നും ഇതേക്കുറിച്ച് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത് എന്നുമാണ് സംസ്ഥാന ബിജെപി നേതാക്കളുടെ വിശദീകരണം.

“വിളിക്ക് ജയ് ശ്രീരാം എന്ന്” – ഝാര്‍ഖണ്ഡ് നിയമസഭയ്ക്ക് പുറത്ത് മുസ്ലീം എംഎല്‍എയോട് ബിജെപി നേതാവായ മന്ത്രി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയോടായിരുന്നു മന്ത്രി സിപി സിംഗിന്റെ അക്രമം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഇര്‍ഫാന്‍ അന്‍സാരിയെ ബലമായി പിടിച്ചുനിര്‍ത്തിയാണ് സിപി സിംഗ് ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ടത്.

നിങ്ങളുടെ പൂര്‍വികര്‍ ജയ് ശ്രീരാം എന്ന് വിളിച്ചിരുന്നു, അവര്‍ രാമന്റെ ആളുകളായിരുന്നു. അല്ലാതെ ബാബറിന്റെ ആളുകളായിരുന്നു – സിപി സിംഗ് പറയുന്നു. അതേസമയം നിങ്ങള്‍ രാമന്റെ പേര് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്നും രാമന്റെ പേരിന് കളങ്കമുണ്ടാക്കുകയാണ് എന്നും ഇര്‍ഫാന്‍ അന്‍സാരി സിംഗിനോട് പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യം തൊഴിലും വെള്ളവും വൈദ്യുതിയും അടക്കമുള്ള കാര്യങ്ങളാണ് എന്ന് അന്‍സാരി.

ALSO READ: കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

അതേസമയം മന്ത്രി സിപി സിംഗ് അന്‍സാരിയെ ഭീഷണിപ്പെടുത്തുകയാണ്. ഞാന്‍ നിങ്ങളെ ഭീഷണിപ്പെടുത്തുകയല്ല എന്ന് പറഞ്ഞുകൊണ്ടാണ് ജോഷി ഇത് ചെയ്യുന്നത്. നിങ്ങളുടെ പൂര്‍വികര്‍ ജയ് ശ്രീരാം എന്ന് വിളിച്ചിരുന്നു എന്ന കാര്യം മറക്കരുത് എന്ന് സിപി സിംഗ് ആവര്‍ത്തിച്ചു. തയ്മൂര്‍, ബാബര്‍, ഗസ്‌നി – ഇവരൊന്നുമല്ല നിങ്ങളുടെ പൂര്‍വികര്‍. നിങ്ങളുടെ പൂര്‍വികര്‍ ശ്രീരാമ ഭക്തരാണ് – സിപി സിംഗ് പറയുന്നു.

സംസ്ഥാന നഗരവികസന – ഗതാഗത മന്ത്രിയാണ് സിപി സിംഗ്. അന്‍സാരി ജാംതാരയില്‍ നിന്നുള്ള എംഎല്‍എയും. അതേസമയം മന്ത്രിയുടെ അക്രമം വെറും നേരമ്പോ്ക്കാണ് എന്നും ഇതേക്കുറിച്ച് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത് എന്നുമാണ് സംസ്ഥാന ബിജെപി നേതാക്കളുടെ വിശദീകരണം. കഴിഞ്ഞ മാസം ഝാര്‍ഖണ്ഡില്‍ ബൈക്ക് മോഷ്ടിച്ചു എന്ന് ആരോപിച്ച് 24കാരനായ മുസ്ലീം യുവാവിനെക്കൊണ് ജയ് ശ്രീരാം വിളിപ്പിക്കാന്‍ ശ്രമിക്കുകയും മണിക്കൂറുകളോളം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍