അയോഗ്യത കല്പ്പിക്കിപ്പെട്ട 17 എംഎല്‍എമാരില്‍ രമേഷ് ജര്ക്കിഹോളിയടക്കം മൂന്ന് പേര് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.
കര്‍ണാടകയില്‍ 14 വിമത എംഎല്‍എമാരെ കൂടി സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയ പ്രഖ്യാപിച്ചു. രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരേയും ഒരു സ്വതന്ത്ര എംഎല്‍എയേയും കഴിഞ്ഞ ദിവസം സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നത്. ഇന്ന് 11 കോണ്‍ഗ്രസ് എംഎല്‍എമാരേയും മൂന്ന് ജെഡിഎസ് എംഎല്‍എമാരേയുമാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും വിപ്പ് ലംഘിച്ചതിനാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കറുടെ നടപടി. നേരത്തെ തങ്ങളുടെ രാജി അംഗീകരിക്കാത്ത സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ ഹര്‍ജിയുമായി സമീപിച്ചപ്പോള്‍, എംഎല്‍എമാരുടെ രാജിയിലും അയോഗ്യതാ പ്രശ്നത്തിനും തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ് എന്നായിരുന്നു സുപ്രീം കോടതി വിധി.
അയോഗ്യത കല്പ്പിക്കിപ്പെട്ട 17 എംഎല്‍എമാരില്‍ രമേഷ് ജര്ക്കിഹോളിയടക്കം മൂന്ന് പേര് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് ഈ നിയമസഭയുടെ കാലാവധി തീരുന്ന 2023 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഈ എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ട സാഹചര്യത്തില്‍ ഇവരുടെ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും ഇത് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിനും ബിജെപിക്കും നിര്‍ണായകമാകും.
ലോക്സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിലും കോണ്‍ഗ്രസിനകത്തും തന്നെ ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ ഭിന്നതയാണ് 16 വിമത എംഎല്‍എമാരുടേയും രണ്ട് സ്വതന്ത്ര എംഎല്‍എമാരുടേയും രാജിയിലേയ്ക്ക് നയിച്ച പൊട്ടിത്തെറിക്ക് കാരണമായത്. രാജി അംഗീകരിക്കാതെ സ്പീക്കര്‍ രമേഷ് കുമാര്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് എന്ന് ആരോപിച്ച് വിമതര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിശ്വാസ വോട്ട് നടപടികള്‍ തന്നെ മൂന്ന് ദിവസം നീണ്ടു. ഇതിന് ശേഷം നടത്തിയ വോട്ടെടുപ്പില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെടുകയും കുമാരസ്വാമി മന്ത്രിസഭ രാജി നല്‍കുകയുമായിരുന്നു.
17 വിമത എംഎല്‍എമാരെ മാറ്റിനിര്‍ത്തിയാല്‍ 225 അംഗ നിയമസഭയുടെ (224 അംഗങ്ങളും ഒരു നോമിനേറ്റഡ് അംഗം അടക്കം) നിലവിലെ അംഗബലം 207. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 104 പേരുടെ പിന്തുണ. വിശ്വാസ വോട്ടില്‍ ബിജെപിക്ക് കിട്ടിയത് 105 വോട്ട്. ബിജെപിയും യെദിയൂരപ്പയും 106 അംഗങ്ങളുടെ പിന്തുണ അവകാശപ്പെടുന്നു. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് കിട്ടിയത് ഒരു വിമത എംഎല്‍എ അടക്കം 99 പേരുടെ പിന്തുണ.
വിമത എംഎല്‍മാരെ മന്ത്രിമാരേക്കേണ്ടി വരില്ല എന്ന ആശ്വാസം മാത്രം ബിജെപിക്കുണ്ടാകും. എന്നാല്‍ ഒരു എംഎല്‍എയുടെ ഭൂരിപക്ഷത്തില്‍ സ്ഥിരതയുള്ള സര്‍ക്കാരുമായി എത്ര കാലം യെദിയൂരപ്പയ്ക്ക് മുന്നോട്ടുപോകാനാകും എന്ന ചോദ്യമുണ്ട്. ജെഡിഎസിലെ ഒരു വിഭാഗം എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ബിജെപി സജീവമാക്കിയിട്ടുണ്ട. ഇതിന്റെ ഭാഗമായാണ് മുന്‍ മന്ത്രി ജിടി ദേവഗൗഡ അടക്കമുള്ള എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ നല്‍കണം എന്ന അഭിപ്രായം പാര്‍ട്ടിക്കകത്തുണ്ട് എന്ന് പറയുന്നത്. എന്നാല്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയും മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും ജിടി ദേവഗൗഡയെ വിമര്‍ശിക്കാതെ തന്നെ ഇത് തള്ളിക്കളയുകയാണ് ചെയ്യുന്നത്. അതേസമയം മൂന്നില്‍ രണ്ട് എംഎല്‍മാരെ കൂറ് മാറ്റാന്‍ ബിജെപിക്ക് സാധിച്ചാല്‍ മാത്രമേ കൂറുമാറ്റ നിരോധന നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാകൂ.