UPDATES

ട്രെന്‍ഡിങ്ങ്

ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ കര്‍ണാടക ബന്ദില്‍ വ്യാപക അക്രമം; കെഎസ്ആര്‍ടിസി ബസുകള്‍ കത്തിച്ചു

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശിവകുമാറിനെതിരെ പിഎംഎല്‍എ ചുമത്തി കേസെടുത്തത്.

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ നടക്കുന്ന ചെയ്ത ബന്ദില്‍ വ്യാപക അക്രമം. കെഎസ്ആര്‍ടിസി (കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസുകള്‍ക്ക് പ്രതിഷേധക്കാര്‍ തീ വച്ചു. സാമ്പത്തിക ക്രമക്കേട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കനകപുരയിലും രാമനഗരയിലും കെഎസ്ആര്‍ടിസി ബസുകള്‍ കത്തിച്ചു. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.

പണത്തട്ടിപ്പ് തടയാനുള്ള പിഎംഎല്‍എ ആക്ട് പ്രകാരമാണ് ശിവകുമാറിനെതിരെ കഴിഞ്ഞ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്. 2017ല്‍ ശിവകുമാറിന്റെ ന്യൂഡല്‍ഹിയിലെ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്‌ന 8.83 കോടി രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് കേസിലേയ്ക്ക് നയിച്ചത്. കോടികളുടെ നികുതി വെട്ടിപ്പും ഹവാല ഇടപാടും നടന്നതായാണ് കണ്ടെത്തിയിരുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശിവകുമാറിനെതിരെ പിഎംഎല്‍എ ചുമത്തി കേസെടുത്തത്. ബിജെപിയുടെ അട്ടിമറി നീക്കങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ പ്രധാന പങ്കാണ് ശിവകുമാറിനുണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍