UPDATES

എംടിബി നാഗരാജ് വീണ്ടും നിലപാട് മാറ്റി, കോണ്‍ഗ്രസിന് തിരിച്ചടി, വിമത എംഎല്‍എമാര്‍ മുംബൈയിലേയ്ക്ക്

നാഗരാജ് മുംബൈയിലേയ്ക്ക് തിരിച്ചു.

കര്‍ണാടകയില്‍ രാജി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എംടിബി നാഗരാജ് വീണ്ടും നിലപാട് മാറ്റി. രാജി വയ്ക്കുമെന്ന് നിലപാടിലെത്തിയിരിക്കുകയാണ് വീണ്ടും കോണ്‍ഗ്രസ് വിമത എംഎല്‍എയായ നാഗരാജ്. ഇന്നലെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോള്‍ താന്‍ രാജി പിന്‍വലിക്കുകയാണ് എന്നും കൂടെയുള്ള സുധാകര്‍ റാവു അടക്കമുള്ള മറ്റ് എംഎല്‍എമാരോടും സംസാരിച്ച് അവരേയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും എംടിബി നാഗരാജ് പറഞ്ഞിരുന്നു.

തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ സന്നദ്ധത അറിയിച്ച കോണ്‍ഗ്രസ് – ജെഡിഎസ് ഭരണസഖ്യത്തിന് ഇത് തിരിച്ചടിയായി. നാഗരാജ് മുംബൈയിലേയ്ക്ക് തിരിച്ചു. യെദിയൂരപ്പയുടെ പിആര്‍ഒ ആര്‍ അശോകും നാഗരാജിനൊപ്പമുണ്ടായിരുന്നു.

നാളെ വിശ്വാസ വോട്ട് നടക്കാനിരിക്കെയാണ് നാഗരാജിന്റ് അപ്രതീക്ഷിത നിലപാട് മാറ്റം. അതേസമയം കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ പൂര്‍ണ വിശ്വാസമുണ്ട് എന്ന് ഡികെ ശിവകുമാര്‍ പ്രതികരിച്ചു. നിയമം വളരെ വ്യക്തമാണ്. ഈ എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്താല്‍ അവരുടെ അംഗത്വം നഷ്ടപ്പെടും. കോണ്‍ഗ്രസ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ് എന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും 18 എംഎല്‍എമാരാണ് രാജി വച്ചത്. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി പക്ഷത്തേയ്ക്ക് കൂറ് മാറുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍