UPDATES

ട്രെന്‍ഡിങ്ങ്

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് ഒക്ടോബര്‍ 21ന്; വോട്ടെണ്ണല്‍ 24ന്; കേരളത്തില്‍ അഞ്ചിടത്തും ഉപതിരഞ്ഞെടുപ്പ് 21ന്

മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ 24ന് നടക്കും. ന്യൂഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ 21ന് വോട്ടെടുപ്പ് നടക്കും. ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ ഒമ്പതിനും ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ രണ്ടിനുമാണ് അവസാനിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ ഇരു സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നു. അതേസമയം ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നവംബറിലായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബര്‍ 27ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ നാലും പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ അഞ്ചുമാണ്.

മഹാരാഷ്ട്രയില്‍ അധികാരത്തിലുള്ള ബിജെപി – ശിവസേന സഖ്യവും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് – എന്‍സിപി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ സാന്നിധ്യമായി ഓംപ്രകാശ് ചൗത്താലയുടെ ഐഎന്‍എല്‍ഡിയും രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതോടെ ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

സിറ്റിംഗ് എംഎല്‍എമാര്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലും സിറ്റിംഗ് എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് മഞ്ചേശ്വരത്തുമാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍