UPDATES

ട്രെന്‍ഡിങ്ങ്

ചിദംബരത്തിന്‌ ഇന്ന് ‘ഉറക്കമില്ലാത്ത രാത്രി’ – ചോദ്യം ചെയ്യലിന് മുമ്പുള്ള വൈദ്യപരിശോധനയ്ക്ക് ഡോക്ടർമാർ സിബിഐ ആസ്ഥാനത്ത്

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ഡല്‍ഹി ലോധി റോഡിലെ സിബിഐ ആസ്ഥാനത്തെത്തിച്ചു. വൈദ്യ പരിശോധനയും ചോദ്യം ചെയ്യലും രാത്രി നടക്കും.

പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ സിബിഐ ആസ്ഥാനത്തെത്തിയിട്ടുണ്ട്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ജാമ്യ ഹര്‍ജി ഇന്ന് തന്നെ അടിയന്തരമായി പരിഗണിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയത് സിബിഐ സംഘത്തിന് അറസ്റ്റ് സുഗമമാക്കി.

ALSO READ: Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

കഴിഞ്ഞ ദിവസം മുതല്‍ അപ്രത്യക്ഷനായിരുന്ന ചിദംബരം എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്താനായി അപ്രതീക്ഷിതമായി എത്തുകയായിരുന്നു. വാര്‍ത്താസമ്മേളനം കഴിഞ്ഞ് ചിദംബരം വീട്ടിലേയ്ക്ക് മടങ്ങി. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് സിബിഐ ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്. ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത് എന്ന് കേസില്‍ കുറ്റാരോപിതനായ മകന്‍ കാര്‍ത്തി ചിദംബരം ആരോപിച്ചു.

ഐഎന്‍എക്‌സ് മീഡിയ എന്ന കമ്പനിയ്ക്ക് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് ക്രമരഹിതമായി അനുമതി നല്‍കിയെന്നതാണ് കേസ്. പി ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡാണ് ഈ കമ്പനിക്ക് 307 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി നല്‍കിയത്.

രണ്ട് കേസുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. 2017 ലാണ് സിബിഐ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതില്‍ ക്രമക്കേട് കാണിച്ചുവെന്നാരോപിച്ച് കേസ് റജിസ്റ്റര്‍ ചെയതത്. 2018 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പണം തട്ടിപ്പിനുള്ള കേസും റജിസ്റ്റര്‍ ചെയ്തു. 2018 മാര്‍ച്ചില്‍
കമ്പനി ഉടമ ഇന്ദ്രാണി മുഖര്‍ജി കേസുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് മൊഴി നല്‍കി. ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി നല്‍കാന്‍ 10 ലക്ഷം ഡോളറിന്റെ കരാറില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവുമായി ഏര്‍പ്പെട്ടുവെന്നായിരുന്നു ഇവരുടെ മൊഴി.

ALSO READ: ഇടതനായി തുടങ്ങി, കോര്‍പ്പറേറ്റുകളുടെയും അതിശക്ത ഭരണകൂടത്തിന്റെയും വക്താവായി, ഒടുവില്‍ അറസ്റ്റിലായ പളനിയപ്പന്‍ ചിദംബരത്തിന്റെ ജീവിതമിങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍