UPDATES

ചിദംബരത്തെ ‘കാണാതായിട്ട്’ 20 മണിക്കൂർ, ‘അരിച്ചുപെറുക്കി’ സിബിഐ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച മാത്രം

വിഷയം ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് മുമ്പാകെ മുമ്പാകെ ഉന്നയിക്കാന്‍ ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ശ്രമിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.

ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ചയേ പരിഗണിക്കൂ. ഇന്ന് വിഷയം ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് മുമ്പാകെ മുമ്പാകെ ഉന്നയിക്കാന്‍ ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ശ്രമിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.

സിബിഐ ഏത് നിമിഷവും ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായി രംഗത്തുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തിന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഡല്‍ഹി ഹൈക്കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആറംഗ സിബിഐ സംഘം ചിദംബരത്തിന്റെ ഡല്‍ഹിയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ചിദംബരം അവിടെ ഇല്ലാതിരുന്നതിനാല്‍ സിബിഐ സംഘം മടങ്ങുകയായിരുന്നു.
നോട്ടീസ് കിട്ടി രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം എന്ന അറിയിപ്പ് സിബിഐ ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്റെ വീടിന് മുന്നില്‍ വച്ചിട്ടുണ്ട്. അതേസമയം ചിദംബരം കഴിഞ്ഞ 20 മണിക്കൂറായി അപ്രത്യക്ഷനാണ്. എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു വിവരവുമില്ല.

READ MORE: Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

ഹര്‍ജി ഇന്ന് കേള്‍ക്കാനാവില്ലെന്നാണ് ജസ്റ്റിസുമാരായ എന്‍ വി രമണ, മോഹന്‍ ശാന്തനഗൗഡര്‍, അജയ് രസ്‌തോഗി എന്നിവര്‍ അറിയിച്ചത്. ഇവര്‍ പെറ്റീഷന്‍ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ചീഫ് ജസ്റ്റിസ് അയോധ്യ ഭൂമി തര്‍ക്ക കേസിലെ ഭരണഘടനാ ബഞ്ചിലായതിനാല്‍ കേസ് ഇന്ന് ലിസ്റ്റ് ചെയ്തില്ല എന്ന് ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ പറഞ്ഞു. ചിദംബരം രാജ്യം വിട്ടുപോകില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും സിബല്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍