UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്ന് വളര്‍ച്ചയിലേയ്ക്ക് നയിച്ച ധന മന്ത്രിയാണ് ജയ്റ്റ്‌ലി എന്ന് മോദിയും രാജ്‌നാഥ് സിംഗും

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലും വലിയ സംഭാവനയാണ് അരുണ്‍ ജയ്റ്റ്‌ലി നല്‍കിയത് എന്ന് മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ കരകയറ്റി വളര്‍ച്ചയിലേയ്ക്ക് നയിച്ച ധന മന്ത്രിയാണ് അരുണ്‍ ജയ്റ്റ്‌ലി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലും വലിയ സംഭാവനയാണ് അരുണ്‍ ജയ്റ്റ്‌ലി നല്‍കിയത് എന്ന് മോദി അഭിപ്രായപ്പെട്ടു.

ഉയര്‍ന്ന നര്‍മ്മബോധവും വ്യക്തിപ്രഭാവവുമുണ്ടായിരുന്ന ജയ്റ്റ്‌ലിക്ക് ഇന്ത്യയുടെ ഭരണഘടന, ചരിത്രം, പൊതുഭരണം, നയരൂപീകരണം തുടങ്ങിയ കാര്യങ്ങളില്‍ വലിയ പാണ്ഡിത്യവും മികവും ഉണ്ടായിരുന്നതായി മോദി അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി നേതാവായിരിക്കെ, അടിയന്തരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തില്‍ ജയ്റ്റ്‌ലി മുന്‍നിരയിലുണ്ടായിരുന്നു. പാര്‍ട്ടി പരിപാടികള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ജയ്റ്റ്‌ലി വലിയ പങ്ക് വഹിച്ചതായും മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്ന് കര കയറ്റി, ശരിയായ പാതയിലേയ്ക്ക് നയിച്ച ധന മന്ത്രിയായാണ് ജയ്റ്റ്‌ലി ഓര്‍ക്കപ്പെടുക എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സര്‍ക്കാരിനും പാര്‍ട്ടിക്കും വിലപ്പെട്ട വ്യക്തിയായിരുന്നു അരുണ്‍ ജയ്റ്റ്‌ലി രാജ്‌നാഥ് സിംഗ് അനുശോചന ട്വീറ്റില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍