UPDATES

സയന്‍സ്/ടെക്നോളജി

ചാന്ദ്രയാന്‍ 2വിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

സെപ്റ്റംബര്‍ ആദ്യ ആഴ്ച ചാന്ദ്ര വാഹനം ചന്ദ്രനിലിറങ്ങിയേക്കും.

ചാന്ദ്രയാന്‍ 2 ഉപഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ജൂലായ് 15ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ചാന്ദ്രയാന്‍ 2 വിക്ഷേപിക്കും. ജി എസ് എല്‍ വി മാര്‍ക്ക് 3 ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ഉപഗ്രഹവും വിക്രം എന്ന് പേരുള്ള ലാന്‍ഡറും പ്രഗ്യാന്‍ എന്ന മൂണ്‍ റോവറുമാണ് ചന്ദ്രനിലേയ്ക്ക് പോകുന്ന ചാന്ദ്രയാന്‍ 2 മിഷനിലുള്ളത്. 1000 കോടി രൂപയുടേതാണ് പരിപാടി. സെപ്റ്റംബര്‍ ആദ്യ ആഴ്ച ചാന്ദ്ര വാഹനം ചന്ദ്രനിലിറങ്ങിയേക്കും.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് 27 കിലോഗ്രാം ഭാരമുള്ള പ്രഗ്യാന്‍ റോവര്‍ പര്യവേഷണം നടത്തുക. 3.8 ടണ്‍ ആണ് ചാന്ദ്രയാന്‍ 2 ഉപഗ്രഹത്തിന്റെ ഭാരം. ഏതാണ്ട് എട്ട് വലിയ ആനകളുടെ ഭാരം. 1471 കിലോ ഭാരമുള്ള ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തിലെ താപനില തിട്ടപ്പെടുത്തും ചാന്ദ്ര ചലനങ്ങള്‍ നിരീക്ഷിക്കും. പ്രഗ്യാന്‍ റോവറില്‍ കാമറകളും ചന്ദ്രനിലെ മണ്ണ് പരിശോധിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ചന്ദ്രനിലെ സോഫ്റ്റ് ലാന്‍ഡിംഗ് ആണ് ചാന്ദ്രയാന്‍ 2വിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍