UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹ കേസ് – ജമ്മു കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍

ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ ആണ് ഷെഹ്ല റാഷിദിനെതിരെ കേസെടുത്തിരിക്കുന്നത്.

ജമ്മു കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍ ജമ്മു കാശ്മീര്‍ പീപ്പിള്‍സ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹ കേസ് ചുമത്തി. ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ ആണ് ഷെഹ്ല റാഷിദിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷനുകള്‍ 123 എ (രാജ്യദ്രോഹം), 153 എ (ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍), 153 (കലാപത്തിന് പ്രേരണ നല്‍കുന്ന വിധത്തില്‍ പ്രകോപനമുണ്ടാക്കല്‍), 505 (വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കല്‍), 504 (സമാധാനം തകര്‍ക്കാന്‍ മനപൂര്‍വം പ്രകോപനമുണ്ടാക്കലും അധിക്ഷേപിക്കലും) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ഇന്ത്യന്‍ ആര്‍മി കാശ്മീരികളെ പീഡിപ്പിക്കുകയാണെന്നും വീടുകള്‍ കയറി അതിക്രമം നടത്തുകയാണ് എന്നും ഷെഹ്ല റാഷിദ് ആരോപിച്ചിരുന്നു. ബിജെപിയുടെ അജണ്ടയുടെ ഭാഗമായി കാശ്മീരില്‍ സേനകള്‍ വ്യാപകമായി മനുഷ്യാവകാശ ലംഘനം നടത്തുകയാണ് എന്ന് ഷെഹ്ല ആരോപിച്ചിരുന്നു. ഇന്ത്യന്‍ ആര്‍മി ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെങ്കില്‍ തെളിവ് നല്‍കാന്‍ തയ്യാറാണ് എന്ന് ഷെഹ്ല റാഷിദ് പറഞ്ഞിരുന്നു. ജമ്മു കാശ്മീര്‍ പൊലീസിന് ക്രമസമാധാന പാലനത്തില്‍ യാതൊരു പങ്കുമില്ലെന്നും സിആര്‍പിഎഫ് അടക്കമുള്ള അര്‍ദ്ധസൈനിക വിഭാഗമാണ് എല്ലാം കൈകാര്യം ചെയ്യുന്നത് എന്ന് ഷെഹ്ല റാഷിദ് ട്വീറ്റ് ചെയ്തിരുന്നു.

രാത്രികളിലും സൈനികര്‍ വീടുകള്‍ കയറി ആണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോവുകയാണ്. വീടുകള്‍ തകര്‍ക്കുന്നു എന്നും ഷെഹ്ല റാഷിദ് ആരോപിച്ചിരുന്നു. അതേസമയം ഇത് അടിസ്ഥാനരഹിതമാണ് എന്നാണ് ഇന്ത്യന്‍ ആര്‍മി മറുപടി നല്‍കിയത്. ഷെഹ്ല റാഷിദിനെതിരെ സുപ്രീം കോടതി അഭിഭാഷകന്‍ ലോക് ശ്രീവാസ്തവ പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ ആര്‍മിക്കും സര്‍ക്കാരിനുമെതിരെ ‘വ്യാജ വാര്‍ത്ത’ പ്രചരിപ്പിച്ച ഷെഹ്ലയെ അറസ്റ്റ് ചെയ്യണം എന്നാണ് അലോക് ആവശ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍