കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളായ രണ്ട് പേര് ഇന്ന് മിര്‍സാപൂര്‍ ഗസ്റ്റ് ഹൗസിലെത്തി പ്രിയങ്കയെ കണ്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് പ്രിയങ്ക ഡല്‍ഹിയിലേയ്ക്ക് മടങ്ങിയത്.
യുപിയിലെ സോന്‍ഭദ്രയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കണ്ടു. ഇന്നലെ പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രതിഷേധമുയര്‍ത്തിയിരുന്നു. കുടുംബാംഗങ്ങളെ കാണാതെ പോകില്ലെന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി പ്രതിഷേധ ധര്‍ണയിരിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളായ രണ്ട് പേര് ഇന്ന് മിര്‍സാപൂര്‍ ഗസ്റ്റ് ഹൗസിലെത്തി പ്രിയങ്കയെ കണ്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് പ്രിയങ്ക ഡല്‍ഹിയിലേയ്ക്ക് മടങ്ങിയത്. താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
The families after traveling 20km by tractor & then walking 70km to meet GS UP East @priyankagandhi were stopped short of Chunar Fort by the UP Govt for 4 hours.
The reign of Ajay Bisht continues to be the most insensitive in memory.#PriyankaFightsForPeople#SonbhadraMassacre
— Congress (@INCIndia) July 20, 2019
തന്റെ ദൗത്യം പൂര്‍ത്തിയായെന്ന് പ്രിയങ്ക എഎന്‍ഐയോട് പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് 10 ലക്ഷം രൂപ വീതം നല്‍കുമെന്നും പ്രിയങ്ക അറിയിച്ചു.
Priyanka Gandhi Vadra,Congress:My objective has been served as I have met them (victim of Sonbhadra firing).I am still under detention, let’s see what the administration says. Congress party will give a compensation of Rs 10 lakh to the kin of the person who died in the incident. pic.twitter.com/4SUaPEVmsz
— ANI UP (@ANINewsUP) July 20, 2019
അതേസമയം സോന്‍ഭദ്രയില്‍ സാധാരണ നില വരുമ്പോള്‍ നിരോധനാജ്ഞ പിന്‍വലിക്കുമെന്ന് ഡിവിഷണല്‍ മജിസ്ട്രേറ്റ് അങ്കിത് അഗര്‍വാള്‍ പറഞ്ഞു.
Ankit Aggarwal, DM Sonbhadra: As soon as the situation becomes normal we will remove Section 144. 29 arrests have been made in connection with the incident. Forces have been deployed to maintain peace in the village. https://t.co/sLzqgMbFyg
— ANI UP (@ANINewsUP) July 20, 2019
പ്രിയങ്ക ഗാന്ധിയെ കാണാന്‍ അനുവദിക്കാത്തതുകൊണ്ടാണ് ചുനാറിലെ ഗസ്റ്റ് ഹൗസിലെത്തി അവരെ കണ്ടത് എന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
Family member of a victim of Sonbhadra firing incident: We got to know that Priyanka didi has come to meet us, but administration has arrested her & taken her to a place where no one can meet her. So, we decided to come & meet her in Chunar. pic.twitter.com/Z50cdgrkzg
— ANI UP (@ANINewsUP) July 20, 2019