പോരാട്ടത്തിന് വ്യക്തവും സുശക്തവുമായ അജണ്ട വേണം. ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങളില്‍ ഇടപെടണം.
പാര്‍ട്ടി പ്രവര്‍ത്തനം ഫേസ്ബുക്കിലും ട്വിറ്ററിലും മാത്രം പോരെന്നും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. സമ്പദ് വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് മന്‍മോഹന്‍ സിംഗ് ആധികാരികമായി പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ കേട്ടുകാണും. രാഷ്ട്രീയ വൈരാഗ്യത്തിന്റേ പേരിലുള്ള നടപടികള്‍ നടന്നുവരുകയാണ്. വിയോജിക്കുന്നവരേയും വിമര്‍ശിക്കുന്നവരേയും അടിച്ചമര്‍ത്തുകയാണ്. ജനാധിപത്യം ഇതുപോലെ അപകടത്തിലായൊരു കാലമുണ്ടായിട്ടില്ല – സോണിയ പറഞ്ഞു.
2019ലെ ജനവിധി അപകടകരമായ തരത്തില്‍ ദുരുപയോഗം ചെയ്യുകയാണ്. ഗാന്ധിജിയേയും സര്‍ദാര്‍ പട്ടേലിനേയും അംബേ്കറേയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം. മറുഭാഗത്ത് ഇവരെ ഏറ്റെടുക്കാന്‍ തുനിയുന്ന രാഷ്ട്രീയം – സോണിയ പറഞ്ഞു.
നമ്മള്‍ നിര്‍ഭയമായി തെരുവില്‍ പോരാടണം. ഗ്രാമങ്ങളിലും നഗരങ്ങളിലും ചെറുപട്ടണങ്ങളിലും പോരാടണം. ഈ പോരാട്ടത്തിന് വ്യക്തവും സുശക്തവുമായ അജണ്ട വേണം. ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങളില്‍ ഇടപെടണം. ജനങ്ങളെ നേരിട്ട് ബന്ധപ്പെടുക എന്നതാണ് ഏറ്റവും പ്രധാനം.
നമ്മള്‍ ക്ഷമയോടെയുള്ള സമീപനം പരാമവധി പരീക്ഷിച്ചുകഴിഞ്ഞു. ഇനിയും നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താന്‍ വയ്യ. കോണ്‍ഗ്രസിന്റെ ആശയങ്ങളോട് കൂറുള്ളവരേയും കോണ്‍ഗ്രസിനെ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ഉപഗിക്കുന്നവരേയും വേര്‍തിരിച്ചറിയേണ്ട സമയമാണിത്.