UPDATES

ട്രെന്‍ഡിങ്ങ്

അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്കക്കൊപ്പം ചേരാമെന്ന് ജസ്വന്ത് സിംഗ് പറഞ്ഞു, വാജ്‌പേയ് തടഞ്ഞു

മൂന്ന് സേനകളുടെ തലവന്മാരും സൈന്യത്തെ അയയ്ക്കാനുള്ള ആവശ്യത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതലായി ആലോചന വേണ്ടി വരും എന്നാണ് പ്രധാനമന്ത്രി വാജ്‌പേയ് പറഞ്ഞത്.

2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്താന്‍ യുദ്ധത്തില്‍ തങ്ങള്‍ക്കൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ട് യുഎസ് ഇന്ത്യയെ സമീപിച്ചതായും വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിംഗ് അനുകൂല നിപാട് എടുത്തെങ്കിലും പ്രധാനമന്ത്രി എബി വാജ്‌പേയ് ഇത് തള്ളിക്കളഞ്ഞതായും വെളിപ്പെടുത്തല്‍. യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് അയച്ച ഉന്നതതല പ്രതിനിധി സംഘമാണ് ഇന്ത്യയിലെത്തിയത്. സുരക്ഷാകാര്യ മന്ത്രിതല സമിതിയില്‍ ഈ ആവശ്യം ചര്‍ച്ചയായപ്പോള്‍ ജസ്വന്ത് സിംഗ് ഇതിനെ അനുകൂലിച്ചു. എന്നാല്‍ വാജ്‌പേയ് യോജിച്ചില്ല.

മൂന്ന് സേനകളുടെ തലവന്മാരും സൈന്യത്തെ അയയ്ക്കാനുള്ള ആവശ്യത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതലായി ആലോചന വേണ്ടി വരും എന്നാണ് പ്രധാനമന്ത്രി വാജ്‌പേയ് പറഞ്ഞത്. മുന്‍ ഇന്ത്യന്‍ നാവികസേന മേധാവി അഡ്മിറല്‍ സുശീല്‍ കുമാര്‍ വാജ്‌പേയിയെ കുറിച്ച് എഴുതിയ A Prime Minister To Remember: Memories of a Military Chief എ്ന്ന പുസ്തകത്തിലാണ് സുശീല്‍ കുമാര്‍ ഇക്കാര്യം പറയുന്നത്. വാജ്‌പേയിയുടെ ഈ തീരുമാനത്തോടെ ഇന്ത്യയും യുഎസും തമ്മിലുള്ള ഈ ചര്‍ച്ച അവസാനിച്ചു.

ALSO READ: പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പാകിസ്താന്‍ ആര്‍മിയുടെ ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു, വാജ്‌പേയ് അതില്‍ നിന്ന് പിന്മാറാന്‍ കാരണമിതാണ്‌

യുഎസ് പസിഫിക് കമാന്‍ഡിന്റെ കമാര്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്ന അഡ്മിറല്‍ ഡെന്നിസ് ബ്ലെയറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തയത് എന്ന്് സുശീല്‍ കുമാര്‍ പറയുന്നത്. യുഎസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ആയിരുന്ന സ്‌ട്രോബ് ടാല്‍ബോട്ട് ജസ്വന്ത് സിംഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്രയും അടക്കമുള്ളവരുമായി വേറെ ചര്‍ച്ച നടത്തിയിരുന്നു. ഇറാഖ് യുദ്ധത്തില്‍ സൈന്യത്തെ അയച്ചാല്‍ അത് യുഎസുമായ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഇന്ത്യ ലോകത്തെ സൂപ്പര്‍ പവറാകുമെന്നായിരുന്നു ജസ്വന്ത് സിംഗിന്റെ വാദം.

Enduring Freedom എന്ന് പേരിട്ട അഫ്ഗാനിസ്താന്‍ അധിനിവേശത്തില്‍ ഇന്ത്യന്‍ ആര്‍മിയും നേവിയും എയര്‍ഫോഴ്‌സും വഹിക്കേണ്ട പങ്കിനെക്കുറിച്ച്, എത്തരത്തിലാണ് യുഎസ് സൈന്യത്തിന് പിന്തുണ നല്‍കേണ്ടത് എന്നതിനെക്കുറിച്ച് പ്രസന്റേഷനുകള്‍ വരെ ഇവര്‍ നടത്തി. ഇത് പ്രകാരം ഇന്ത്യന്‍ വ്യോമസേന താവളങ്ങള്‍ യുഎസ് ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയണം. അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ ആര്‍മി എത്തണം. അതേസമയം കരസേന മേധാവി ആയിരുന്ന ജനറല്‍ എസ് പദ്മനാഭന്‍, എയര്‍ ചീഫ് മാര്‍ഷല്‍ എ വൈ ടിപ്‌നിസ്, നാവികസേന മേധാവിയായിരുന്ന അഡ്മിറല്‍ സുശീല്‍ കുമാര്‍ എന്നിവര്‍ ഇതിനെ എതിര്‍ത്തു.

ഇത് യുഎന്നിന്റെ സൈനിക നടപടിയല്ല, ഇന്ത്യ അഫ്ഗാനിസ്താനുമായി യുദ്ധത്തിലുമല്ല. ചേരിചേരാനയത്തിന്റെ ഭാഗമായി ഇന്ത്യ ഒരു അന്താരാഷ്ട്ര സൈനിക ഉടമ്പടികളുടേയും സഖ്യത്തിന്റേയും ഭാഗമാകാന്‍ തയ്യാറായിരുന്നില്ല – സുശീല്‍ കുമാര്‍ ചൂണ്ടിക്കാട്ടുന്നു. സൈനിക മേധാവികളുടെ അഭിപ്രായത്തോട് യോദിക്കുകയാണ് സിസിഎസ് (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ചെയ്തത്.

ALSO READ: കന്യാസ്ത്രീ പീഡനക്കേസ്: ഫോറന്‍സിക് ലാബ് പൊലീസിന് നല്‍കിയ ഫയലിലെ രണ്ട് ഡിവിഡികള്‍ എവിടെ? അബദ്ധം സംഭവിച്ചതോ, അട്ടിമറിച്ചതോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍