UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥരാകാന്‍ ആരെയും അനുവദിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്; പ്രധാനമന്ത്രി മിണ്ടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി

കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥ വാഗ്ദാനങ്ങള്‍ അംഗീകരിക്കുന്ന പ്രശ്‌നമില്ല എന്നും ഇന്ത്യയുടെ ആത്മാഭിമാനത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ നമുക്കാവില്ല എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കാശ്മീര്‍ പ്രശ്‌നം സംബന്ധിച്ച് മധ്യസ്ഥത വഹിക്കാന്‍ ആരെയും അനുവദിക്കുന്ന പ്രശ്‌നമില്ല എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന് തന്നോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വിവാദമായിരിക്കെ, പ്രധാനമന്ത്രി ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥ വാഗ്ദാനങ്ങള്‍ അംഗീകരിക്കുന്ന പ്രശ്‌നമില്ല എന്നും ഇന്ത്യയുടെ ആത്മാഭിമാനത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ നമുക്കാവില്ല എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തൊട്ടടുത്തിരിക്കെയാണ് രാജ്‌നാഥ് സിംഗ് വിശദീകരണവുമായി എത്തിയത്. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മില്‍ ജൂണില്‍ ഇത്തരത്തില്‍ ചര്‍ച്ചയേ നടന്നിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍