UPDATES

ട്രെന്‍ഡിങ്ങ്

ആരാണ് ഉര്‍ജിത് പട്ടേല്‍?

1990 മുതല്‍ അഞ്ചു വര്‍ഷം ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടില്‍ ജോലി ചെയ്ത ഉര്‍ജിത് പട്ടേല്‍ ഇന്ത്യ, അമേരിക്ക, ബഹാമാസ്, മ്യാന്‍മര്‍ ഡസ്‌കുകളില്‍ പ്രവര്‍ത്തിച്ചു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ ഉര്‍ജിത് പട്ടേല്‍ ആരായിരുന്നു? ഇപ്പോഴത്തെ മോണിറ്ററി പോളിസിക്കു രൂപം നല്‍കിയത് 2014ല്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ്. മൊത്തവിലസൂചികയ്ക്കു പകരം ഉപഭോക്തൃവിലസൂചികയില്‍ ശ്രദ്ധയൂന്നി നാണ്യപ്പെരുപ്പം നിയന്ത്രിക്കാനുള്ള ആശയം സമിതിയുടേതായിരുന്നു.

1990 മുതല്‍ അഞ്ചു വര്‍ഷം ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടില്‍ ജോലി ചെയ്ത ഉര്‍ജിത് പട്ടേല്‍ ഇന്ത്യ, അമേരിക്ക, ബഹാമാസ്, മ്യാന്‍മര്‍ ഡസ്‌കുകളില്‍ പ്രവര്‍ത്തിച്ചു. 1996 മുതല്‍ 97 വരെ ഡപ്യുട്ടേഷനില്‍ റിസര്‍വ് ബാങ്കിലെത്തിയ പട്ടേല്‍ ഡെബിറ്റ് മാര്‍ക്കറ്റ് വികസനം, ബാങ്കിങ് മേഖല പരിഷ്‌കരണം, പെന്‍ഷന്‍ ഫണ്ട് പരിഷ്‌കാരങ്ങള്‍, വിദേശവിനിമയ വിപണി വികസനം തുടങ്ങിയ വിഷയങ്ങളില്‍ ഉപദേശകനായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ബിസിനസ് ഡവലപ്‌മെന്റ് പ്രസിഡന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കമ്പനിയില്‍ (1997 – 2006) എക്‌സിക്യൂട്ടിവ് ഡയറക്ടറും മാനേജ്‌മെന്റ് സമിതി അംഗവും, കേന്ദ്രസര്‍ക്കാരിന്റെ സമഗ്ര ഊര്‍ജനയ സമിതി അംഗം (2004 – 2006), ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ ബോര്‍ഡ് അംഗം തുടങ്ങി ഒട്ടേറെ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പട്ടേല്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഡപ്യുട്ടി ഗവര്‍ണറാണ്.

2000 -2004 കാലഘട്ടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി ഉന്നത തലസമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പട്ടേല്‍ നികുതിഘടന, അടിസ്ഥാന സൗകര്യ വികസനം, വാര്‍ത്താവിനിമയം, വ്യോമഗതാഗതം, പെന്‍ഷന്‍ എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ പുനരവലോകനം നടത്തി.

ഇന്ത്യന്‍ മാക്രോ ഇക്കണോമിക്‌സ്, പബ്ലിക് ഫിനാന്‍സ്, അടിസ്ഥാനസൗകര്യം, ഇന്റര്‍നാഷനല്‍ ട്രേഡ്, കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമ്പത്തിക ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായി മികച്ച ബന്ധമാണ് ഉര്‍ജിത് പട്ടേലിലുള്ളത്.

ഊര്‍ജിത് പട്ടേല്‍: നോട്ട് നിരോധനകാലത്തെ ‘വില്ലന്‍’, ഇന്ന് മോദി സര്‍ക്കാരിന്റെ പ്രതിയോഗി

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വച്ചു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍