UPDATES

ട്രെന്‍ഡിങ്ങ്

‘പാര്‍ട്ടിക്കുള്ളില്‍ നാണംകെട്ട പോര്’ എന്ന് ആരോപിച്ച് ബോളിവുഡ്‌ നടി ഊര്‍മിള മതോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ടു

മുംബൈയിലെ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മിലിന്ദ് ദേവ്‌രയ്ക്ക് ഊര്‍മിള അയ്ച്ചു കൊടുത്ത കത്തിനെ പരാമര്‍ശിച്ചായിരുന്നു രാജിക്കത്ത് നല്‍കിയത്.

‘പാര്‍ട്ടിക്കുള്ളില്‍ നാണംകെട്ട പോര്’ എന്ന് ആരോപിച്ച് ബോളിവുഡി നടി ഊര്‍മിള മതോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ടു. ഈക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു 45-കാരിയായ ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുംബൈ നോര്‍ത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് ഇലക്ഷനില്‍ മത്സരിച്ച ഊര്‍മിള കനത്ത പരാജയമായിരുന്നു നേരിട്ടത്. അഞ്ച് മാസത്തെ പ്രവര്‍ത്തനത്തിനിടയ്ക്ക് മുംബൈയിലെ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മിലിന്ദ് ദേവ്‌രയ്ക്ക് ഊര്‍മിള അയ്ച്ചു കൊടുത്ത കത്തിനെ പരാമര്‍ശിച്ചായിരുന്നു രാജിക്കത്ത് നല്‍കിയത്.

‘ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നു. ആവര്‍ത്തിച്ചുള്ള പരിശ്രമങ്ങള്‍ക്ക് ശേഷമാണ് രാജി സംബന്ധിച്ച ചിന്ത വന്നത്. മെയ് 16 ന്, അന്നത്തെ മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് മിലിന്ദ് ദിയോറയെ അഭിസംബോധന ചെയ്ത് അയച്ച എന്റെ കത്ത് അനുസരിച്ച് ഒരു യാതൊരു നടപടിയും സ്വീകരിച്ചില്ല. രഹസ്യാത്മകമായ പല ആശയവിനിമയങ്ങളും അടങ്ങിയ ഈ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടി. എന്റെ അഭിപ്രായത്തില്‍ ഇത് നഗ്‌നമായ വിശ്വാസവഞ്ചനയാണ്.’ എന്ന് ആരംഭിക്കുന്ന ഊര്‍മിളയുടെ കത്തില്‍ മുംബൈയിലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നത്.

‘പാര്‍ട്ടിക്കുള്ളില്‍ നാണംകെട്ട പോര്’ ആണെന്ന് പറഞ്ഞ അവര്‍ കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, ‘എന്റെ എല്ലാ ചിന്തകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും ഒപ്പമാണ് ഞാന്‍ നിലകൊള്ളുന്നത്. സത്യസന്ധതയോടും അന്തസ്സോടും കൂടി എന്റെ കഴിവിന്റെ പരമാവധി ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും. എന്റെ യാത്രയില്‍ എന്നെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നു. മാധ്യമങ്ങള്‍ക്കും ആത്മാര്‍ത്ഥമായി നന്ദി പറയുന്നു,’ എന്നാണ്.

Read: ’28 വര്‍ഷമായി ജോലിചെയ്യുന്നയാള്‍ക്ക് 18,000 രൂപ ശമ്പളം, ശാഖകള്‍ പൂട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാല്‍ സമരം തീരില്ല’; നിലപാടിലുറച്ച് മുത്തൂറ്റ് ജീവനക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍