UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തർപ്രദേശിൽ പ്രധാനമന്ത്രിയുടെ റാലിക്കു മുമ്പായി കൂടിലുകൾ കർട്ടനിട്ട് മറച്ചു

ഗംഗാഞ്ജലി പ്രോജക്ട് ഉദ്ഘാടനം ചെയ്യാനാണ് മോദി ആഗ്രയിൽ എത്തിയത്.

ആഗ്രയിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന പ്രധാനമന്ത്രിയുടെ റാലിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പുറമ്പോക്കുകളിൽ താമസിക്കുന്നവരുടെ കുടിലുകൾ കർട്ടനിട്ട് മറച്ചെന്ന് റിപ്പോർട്ടുകൾ. റാലി നടക്കുമ്പോൾ കുടിലിലുള്ളവർ കർട്ടനുകൾക്കു പുറത്തു വരരുതെന്ന് മുനിസിപ്പൽ കോർപ്പറേഷൻ നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്.

ഗംഗാഞ്ജലി പ്രോജക്ട് ഉദ്ഘാടനം ചെയ്യാനാണ് മോദി ആഗ്രയിൽ എത്തിയത്. ലോകസഭാ തിരഞ്ഞെടുപ്പിന്റെ കാഹളമുയർന്നെന്ന പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് മോദിയുടെ ഈ ഉദ്ഘാടന പരിപാടി നടന്നത്. മഹാരാഷ്ട്രയിലും നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്ന കാര്യം മോദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ സോലാപൂരിൽ ഒരു ഉദ്ഘാടനകർമം നിർവ്വഹിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി  ആഗ്രയിലെത്തിയത്.

മോദി പ്രധാനമന്ത്രിയായ ശേഷം 16 പാർട്ടികൾ എൻഡിഎ വിട്ടു; 5 പാര്‍ട്ടികൾ വിടുമെന്ന് ഭീഷണിപ്പെടുത്തുന്നു

മേരാ പ്യാരാ കൈലാസ വാസിയോം: ട്രോളില്‍ മുങ്ങി മോദിയുടെ ഹിമാലയ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍