UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിം ജീവനക്കാർ പൊതുസ്ഥലങ്ങളിൽ നിസ്കരിച്ചാൽ കമ്പനി ഉത്തരം പറയേണ്ടി വരുമെന്ന് യുപി സർക്കാർ ഉത്തരവ്

മുസ്ലിങ്ങൾക്ക് പ്രാര്‍ത്ഥന നടത്താൻ കമ്പനികൾ അതാത് സ്ഥാപനങ്ങൾക്കകത്ത് സൗകര്യമൊരുക്കണമെന്ന് ഉത്തര്‍പ്രദേശ് സർക്കാരിന്റെ ഉത്തരവ്. നോയ്ഡ മേഖലയിലുള്ള കമ്പനികൾക്കാണ് സർക്കാർ ഈ ഉത്തരവ് നൽകിയിരിക്കുന്നത്. ഏതെങ്കിലും കമ്പനിയുടെ ജീവനക്കാരൻ പാർക്ക് അടക്കമുള്ള പൊതുസ്ഥലങ്ങളിൽ പ്രാർത്ഥന നടത്തുന്നതായി കാണുകയാണെങ്കിൽ അതിന് കമ്പനി ഉത്തരം പറയേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.

അതെസമയം സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മതനേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.

പള്ളികളിലോ ജോലിയെടുക്കുന്ന സ്ഥാപനത്തിനകത്തോ മാത്രമേ നിസ്കരിക്കാവൂ എന്നാണ് ഉത്തരവ് പറയുന്നത്. സെക്ടർ 58ലെ ഒരു പാർക്കിൽ പ്രാർത്ഥന നടത്താൻ അനുവാദമാവശ്യപ്പെട്ട് ചിലർ സമീപിച്ചിരുന്നെന്നും പിന്നീടിവർ സ്വയം സംഘടിച്ച് പ്രാർത്ഥന നടത്തുകയുണ്ടായെന്നും നോയ്ഡ സീനിയർ എസ്‌പി അജയ് പാൽ പറഞ്ഞു. സിറ്റി മജിസ്ട്രേറ്റിന്റെ അനുമതിയില്ലെന്നിരിക്കെയാണ് ഈ നടപടിയുണ്ടായത്. ഇതെത്തുടർന്ന് നോയ്ഡയിലെ കമ്പനികൾക്ക് ഉത്തരവ് നൽകുകയായിരുന്നു. ഈ ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണെന്നും നോയ്ഡയെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും അജയ് പാൽ വിശദീകരിച്ചു.

2019 ലോകസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സാമുദായിക സൗഹാർദ്ദം തകർക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഈ നടപടിയെന്ന് പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍