UPDATES

യുപിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക്

മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ളതും മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചതുമായ ഗ്രാമീണ മേഖലയിലെ കാര്‍ഷിക പ്രതിസന്ധി ഒരു വലിയ ചര്‍ച്ചാവിഷയം തന്നെയാണ് യുപി ഗ്രാമങ്ങളില്‍.

ഇന്ത്യ ആര് ഭരിക്കണമെന്ന് എക്കാലവും തീരുമാനിച്ചത് യുപിയാണ്. രാജ്യത്തിന് ഏറ്റവുമധികം പ്രധാനമന്ത്രിമാരെ നല്‍കിയ സംസ്ഥാനം – ജവഹര്‍ലാല്‍ നെഹ്രു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിര ഗാന്ധി, ചരണ്‍ സിംഗ്, രാജീവ് ഗാന്ധി, വിപി സിംഗ്, ചന്ദ്രശേഖര്‍, എബി വാജ്‌പേയ്, നരേന്ദ്ര മോദി എന്നിവര്‍. 2014ല്‍ 80ല്‍ 71 സീറ്റും പിടിച്ച വലിയ മുന്നേറ്റമാണ് ഇന്ത്യ പിടിച്ച ബിജെപി വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത്. യുപിഎ വിരുദ്ധ തരംഗം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ബിജെപിക്ക് സഹായമായെങ്കിലും അതൊന്നും യുപിയോളം വരില്ല.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ത്രികോണ മത്സരത്തിനാണ്. ബി എസ് പി – എസ് പി സഖ്യവും കോണ്‍ഗ്രസും ബിജെപി സഖ്യവും തമ്മില്‍. 2014ലെ ബിജെപിയുടെ 80ല്‍ 71 സീറ്റ് നേടിയുള്ള വന്‍ വിജയം 1984ല്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് ശേഷം ഒരു പാര്‍ട്ടി യുപിയില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണ്. ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ 1984ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ അവിഭക്ത യുപിയിലെ 85 സീറ്റില്‍ 83ഉം കോണ്‍ഗ്രസ് നേടിയിരുന്നു.

ഇത്തവണ ബിജെപി പല വലിയ വെല്ലുവിളികളും നേരിടുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ളതും മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചതുമായ ഗ്രാമീണ മേഖലയിലെ കാര്‍ഷിക പ്രതിസന്ധി ഒരു വലിയ ചര്‍ച്ചാവിഷയം തന്നെയാണ് യുപി ഗ്രാമങ്ങളില്‍. രാഷ്ട്രീയമായി മോദിക്ക് പുതിയ ചില സമവാക്യങ്ങളെയാണ് നേരിടേണ്ടി വരുന്നത്. സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയ ബി എസ് പി അധ്യക്ഷ മായാവതിയും എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവും കോണ്‍ഗ്രസിനെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ഒരു ഫിഫ്റ്റി-ഫിഫ്റ്റി സീറ്റ് വിഭജനം പ്രഖ്യാപിച്ചു. അജിത് സിംഗിന്റെ ആര്‍എല്‍ഡിയേയും ഒപ്പം കൂട്ടി.

80 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് കിഴക്കന്‍ യുപിയുടെ ചുമതല നല്‍കി പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്നു. പശ്ചിമ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കും നല്‍കി. അദ്ഭുങ്ങളൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ല എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതേസമയം 2014ലെ രണ്ട് സീറ്റില്‍ നിന്ന് നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രിയങ്കയ്ക്ക് ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. മോദിയെ വാരാണാസിയില്‍ തളച്ചിടാനും ശ്രമിക്കണം.

യുപിയില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഏപ്രില്‍ 11, 18, 23, 29, മേയ് ആറ്, 12, 19 തീയതികളില്‍. വോട്ടെണ്ണല്‍ മേയ് 23ന്. എന്‍ഡിഎ – ബിജെപി, അപ്‌ന ദള്‍, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ് ബി എസ് പി).

സഖ്യങ്ങള്‍ ഇങ്ങനെ

എന്‍ഡിഎ – ബിജെപി, അപ്‌ന ദള്‍, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ് ബി എസ് പി).

സമാജ് വാദി പാട്ടി, ബി എസ് പി, രാഷ്ട്രീയ ലോക് ദള്‍

കോണ്‍ഗ്രസ് ഒറ്റയ്ക്ക്

നിലവിലെ സീറ്റ് നില – ബിജെപി 68, സമാജ് വാദി പാര്‍ട്ടി 7, കോണ്‍ഗ്രസ് 2, അപ്‌നാ ദള്‍ 2, രാഷ്ട്രീയ ലോക് ദള്‍ 1

ആകെ വോട്ടര്‍മാര്‍ – 14.40 കോടി

2014ലെ വോട്ടിംഗ് ശതമാനം – 58.44 ശതമാനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍