UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരാഖണ്ഡ് ഹൈക്കോടതി ഇനി ‘ഗോ രക്ഷിതാവ്’: പശുക്കളെ കയറ്റുമതി ചെയ്യുന്നതും അറുക്കുന്നതും നിരോധിച്ചു

പൊതുസ്ഥലങ്ങളിൽ പശുക്കൾ അലഞ്ഞുതിരിയുന്നത് കണ്ടാൽ അവയുടെ ഉടമസ്ഥര്‍ ശിക്ഷിക്കപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഉത്തരാഖണ്ഡ് ഹൈക്കോടതി സ്വയം ‘പശുക്കളുടെ രക്ഷിതാവാ’യി അവരോധിച്ചു. നിയമവ്യവസ്ഥയിലെ പാരെൻസ് പാട്രീ (Parens patriae) എന്ന തത്വത്തെ ആധാരമാക്കിയാണ് കോടതി ഈ സ്ഥാനം സ്വയം ഏറ്റെടുത്തത്. സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നതും അറവിനായി കയറ്റുമതി ചെയ്യുന്നതിനും നിരോധനമേർപ്പെടുത്തുകയും ചെയ്തു.

ആക്ടിങ് ചീഫ് ജസ്റ്റിസ് രാജീവ് ശർമ, ജസ്റ്റിസ് മനോജ് കുമാർ തിവാരി എന്നിവരടങ്ങിയ ബഞ്ചാണ് അറവും കയറ്റുമതിയും നിരോധിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വയം സംരക്ഷിക്കാൻ ശേഷിയില്ലാത്തവരുടെ രക്ഷിതാവാകാൻ കോടതിക്ക് അധികാരം നൽകുന്ന വ്യവസ്ഥയാണ് പാരെൻസ് പാട്രീ.

പൊതുസ്ഥലങ്ങളിൽ പശുക്കൾ അലഞ്ഞുതിരിയുന്നത് കണ്ടാൽ അവയുടെ ഉടമസ്ഥര്‍ ശിക്ഷിക്കപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

പശുക്കളെ കൊല്ലുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് 24 മണിക്കൂറും പട്രോളിങ് ഏർപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. അലഞ്ഞു തിരിയുന്ന പശുക്കളെ റോഡിൽ നിന്നും നീക്കം ചെയ്യുമ്പോള്‍ അതീവ അനുതാപത്തോടെ വേണം അത് ചെയ്യാനെന്നും ഒരു ചെറിയ വേദന പോലും അവയ്ക്കുണ്ടാകരുതെന്നും കോടതി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍