UPDATES

വായിച്ചോ‌

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ആര്‍എസ്എസിന്റെ പങ്കെന്ത്?

“ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വാഭാവികമായ രോഷപ്രകടനമാണ് ഇത്” എന്നായിരുന്നു സിഖ് കൂട്ടക്കൊലയെക്കുറിച്ച് 1984 നവംബര്‍ എട്ടിന് ആര്‍എസ്എസ് നേതാവ് നാന ദേശ്മുഖ് പ്രതികരിച്ചത്.

1984ല്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ സിഖ് അംഗരക്ഷകര്‍ വധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൂട്ടക്കൊല കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നു. ബിജെപിയും ശിരോമണി അകാലിദളും പല കോണ്‍ഗ്രസ് നേതാക്കളുമെല്ലാം വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ എല്ലാവരും കലാപത്തില്‍ ആര്‍എസ്എസിന്റെ പങ്കിനെ പറ്റി നിശബ്ദത പാലിച്ചതായി ഖബര്‍ബാര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ പ്രശസ്ത ഡോക്യൂമെന്ററി സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആനന്ദ് പട്‌വര്‍ദ്ധനും ഇക്കാര്യം പറഞ്ഞിരുന്നു. ആര്‍എസ്എസും ബിജെപിയും സിഖുകാര്‍ക്കെതിരായ ആക്രമണങ്ങളെ പിന്തുണച്ചിരുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നുതായി ഖബര്‍ബാര്‍ പറയന്നു. “ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വാഭാവികമായ രോഷപ്രകടനമാണ് ഇത്” എന്നായിരുന്നു സിഖ് കൂട്ടക്കൊലയെക്കുറിച്ച് 1984 നവംബര്‍ എട്ടിന് ആര്‍എസ്എസ് നേതാവ് നാന ദേശ്മുഖ് പ്രതികരിച്ചത്.

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും അകാലി ദള്‍ നേതാവുമായ സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞത് ബിജെപി പ്രവര്‍ത്തകര്‍ അക്കാലത്ത് സിഖുകാരുടെ ജീവന്‍ രക്ഷിക്കാന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. എന്നാല്‍ ജയിന്‍ – അഗര്‍വാള്‍ കമ്മിറ്റിയുടേതടക്കമുള്ള രേഖകള്‍ പറയുന്നത് ഡല്‍ഹിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലയാളി സംഘങ്ങളുടെ ഭാഗമായിരുന്നു എന്നാണ്.

സജ്ജന്‍കുമാറിനെ ശിക്ഷിച്ച ഡല്‍ഹി ഹൈക്കോടതി വിധി സ്വാഗതം ചെയ്ത പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, കേസിലെ ആര്‍എസ്എസുകാരായ പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 49 ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ 14 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി 2014ല്‍ അമരീന്ദര്‍ സിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്. രാം കുമാര്‍ ജയിന്‍, പ്രീതം സിംഗ്, രാം ചന്ദര്‍ ഗുപ്ത തുടങ്ങിയ സംഘപരിവാര്‍ നേതാക്കളുടെ പേരുകളാണ് പുറത്തുവിട്ടത്.

വായനയ്ക്ക്: https://goo.gl/zvkf42

“സിഖ് കൂട്ടക്കൊലയില്‍ കമല്‍നാഥിന് പങ്കുണ്ടാകാം, അദ്വാനിയ്ക്കും അമിതാഭ് ബച്ചനും പങ്കില്ലേ?”: ആനന്ദ് പട്‌വര്‍ദ്ധന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍