UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേദാന്ത സ്റ്റെർലൈറ്റ് കമ്പനി അടയ്ക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു

മെയ് 22നാണ് പൊലീസിന്റെ നിഷ്ഠൂരമായ നടപടിയുണ്ടായത്. വിവേചനരഹിതമായ വെടിവെപ്പിൽ സ്ത്രീകൾ അടക്കമുള്ളവർ കൊല്ലപ്പെട്ടു.

തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് കമ്പനി അടച്ചിടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. ഈ കോപ്പർ ശുദ്ധീകരണ ശാല സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ തൂത്തുക്കുടിയിലെ ജനങ്ങൾ നടത്തിയ പ്രക്ഷോഭത്തിലേക്ക് പൊലീസ് വെടിവെച്ച് 13 പേരെ കൊന്നതിന്റെ പശ്താത്തലത്തിലാണ് ഉത്തരവ്. ഈ സംഭവത്തിൽ തമിഴ്നാട്ടിൽ ശക്തമായ വികാരം ഉയർന്നു വന്നതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് തീരുമാനം.

അതെസമയം വെടിവെക്കാൻ ആരാണ് ഉത്തരവിട്ടതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിനാണ് കമ്പനി അടച്ച് സീൽ വെക്കാനുള്ള ചുമതല. സ്റ്റെർലൈറ്റ് കമ്പനി എക്കാലത്തും അടഞ്ഞു കിടക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നൽകുന്നതായി സംസ്ഥാന ഉപമുഖ്യമന്ത്രി ഒ പന്നീർസെൽവം പറഞ്ഞു.

മെയ് 22നാണ് പൊലീസിന്റെ നിഷ്ഠൂരമായ നടപടിയുണ്ടായത്. വിവേചനരഹിതമായ വെടിവെപ്പിൽ സ്ത്രീകൾ അടക്കമുള്ളവർ കൊല്ലപ്പെട്ടു. എല്ലാവർക്കും അരയ്ക്കു മുകളിലാണ് വെടിയേറ്റത്. വെടിവെപ്പിന് പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടിരുന്നില്ല. കൃത്യമായ ആസൂത്രണത്തോടെയാണിത് സംഭവിച്ചതെന്ന് വ്യക്തമായിരുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 48 എ പ്രകാരവും സംസ്ഥാന ജലനിയമത്തിന്റെ 18(1)(b) വകുപ്പ് പ്രകാരവുമാണ് നടപടി. സംസ്ഥാന വനം പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍