UPDATES

ട്രെന്‍ഡിങ്ങ്

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന് വെളാങ്കണ്ണി/ ചിത്രങ്ങള്‍

ഗജ ചുഴലിക്കാറ്റില്‍ ഇതുവരെ 11-പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

ഗജ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലെ വിവധ തീരപ്രേദശങ്ങളില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 11-പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചെന്നൈക്ക് 740 കിലോ മീറ്റര്‍ മാറി ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ന്യൂനമര്‍ദം ഗജ ചുഴലിക്കാറ്റായി തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് നാശം വിതച്ചതുപകൊണ്ടിരിക്കുകയാണ്. 76,000ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ഇന്നലെ രാത്രിമുതല്‍ തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് ആഞ്ഞു വീശുന്ന കാറ്റ് നാഗപട്ടണത്തിന് സമീപം വേദാരണ്യത്താണ് ഏറ്റവും ശക്തമായി ബാധിച്ചത്. വെളാങ്കണ്ണി പള്ളി ഉള്‍പ്പടെ പലയിടത്തും ചുഴലിക്കാറ്റില്‍ നാശമുണ്ടായി.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കരയിലെത്തിയ കാറ്റ് പിന്നീട് 100 കിലോമീറ്ററിന് മുകളില്‍ വേഗം പ്രാപിച്ചു. ചുഴലിക്കാറ്റ് ശക്തമായതോടെ പുതുച്ചേരിയില്‍ ആറ് മീറ്ററിലധികം ഉയരത്തില്‍ തിരയടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെളാങ്കണ്ണിയില്‍ നിന്നുള്ള ചിത്രങ്ങള്‍

‘ഗജ’ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ 11 മരണം; 76,000ലധികം പേരെ മാറ്റിപ്പാർപ്പിച്ചു, വ്യാപക നാശം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍