UPDATES

ട്രെന്‍ഡിങ്ങ്

താജ് മഹലിന്മേൽ വിഎച്ച്പിയുടെ ‘കർസേവ’: പടിഞ്ഞാറേ ഗേറ്റ് തകർത്തു; ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നതായി ആരോപണം

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

വിഎച്ച്പി അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ താജ്മഹലിന്റെ കവാടം തകർത്തു. സിദ്ധേശ്വർ ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്നതാണ് താജ്മഹലിന്റെ കവാടം ചെയ്ത കുറ്റം. കവാടചം തകർത്തതിനെ ന്യായീകരിച്ച് വിഎച്ച്പി രംഗത്തെത്തിയിട്ടുണ്ട്.

ബസായ് ഘട്ടിലുള്ള സിദ്ധേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം നിൽക്കുന്നത്. ഇത് ക്ഷേത്രത്തിലേക്കുള്ള വഴിയ തടയുന്നുണ്ടെന്ന് വിഎച്ച്പി നേതാവ് രവി ദുബേ പറഞ്ഞു.

താജ് മഹലിനെക്കാൾ മുമ്പു തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നെന്നാണ് ഇവരുടെ വാദം. തങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ കവാടം പൊളിച്ചു മാറ്റാൻ തയ്യാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങൾ നേരിട്ട് ഇടപെട്ട് പൊളിച്ചു മാറ്റിയതെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ചുറ്റികകളും കമ്പിപ്പാരകളുമായി വന്നായിരുന്നു ചരിത്രസ്മാരകത്തിന്മേൽ വിഎച്ച്പി പ്രവർത്തകരുടെ അഴിഞ്ഞാട്ടം. നേരത്തെ താജ്മഹലിന്റെ പേര് റാം മഹൽ എന്നോ കൃഷ്ണ മഹൽ ‍എന്നോ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ സുരേന്ദ്ര സിങ് വന്നിരുന്നു. ആർഎസ്എസ്സിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തീവ്രവാദ സംഘടനകളിലൊന്നാണ് വിഎച്ച്പി.

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍ – ഭാഗം 1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍