UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷായുടെ ഫോണ്‍ കോളിന് താല്‍പര്യമില്ല; സ്വവര്‍ഗാനുരാഗിയായ എബിവിപിക്കാരനെക്കുറിച്ചുള്ള സ്റ്റോറി പിന്‍വലിച്ചു

സെന്‍സിറ്റീവ് സ്റ്റോറികള്‍’ പരിശോധിക്കാന്‍ പൊളിറ്റിക്കല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍സിറ്റിവിറ്റി കമ്മിറ്റിയെ നിയോഗിക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തെ ഋഷി മജുംദാര്‍ രാജി കത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

സംഘപരിവാര്‍ ഭീഷണി ഭയന്ന് സ്വവര്‍ഗാനുരാഗിയായ എബിവിപിക്കാരനെക്കുറിച്ചുള്ള സ്റ്റോറി വൈസ് ഇന്ത്യ പിന്‍വലിച്ചു. മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് മാനേജിംഗ് എഡിറ്റര്‍ ഋഷി മജുംദാറും ന്യൂസ് എഡിറ്റര്‍ കുനാല്‍ മജുംദാറും കഴിഞ്ഞയാഴ്ച രാജി വച്ചു. വൈസ് ന്യൂസ് നെറ്റ് വര്‍ക്കിന്റെ ഇന്ത്യന്‍ എഡിഷന്‍ ലോഞ്ച് ചെയ്യാനാരിക്കുകയാണ് ബിജെപി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് മാനേജ്‌മെന്റ് വഴങ്ങുന്നത്. പൊതുവെ റിസ്‌ക് സ്റ്റോറികള്‍ ചെയ്യുന്നതില്‍ താല്‍പര്യം കാണിക്കുന്ന വൈസ് ഇന്ത്യയില്‍ സേഫ് ആകാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയില്‍ എഡിറ്റോറിയല്‍ ഹെഡ് ആയിരുന്ന പ്രഗ്യ തിവാരി രാജി വച്ചിരുന്നു.

ഈ സ്റ്റോറി ചെയ്ത കുനാല്‍ മാര്‍ച്ച് രണ്ടിന് രാജി നല്‍കിയിരുന്നു. വൈസ് ഇന്ത്യ സിഇഒ ചന്‍പ്രീത് അറോറയും ചീഫ് ഓഫ് കണ്ടന്റ് സമീറ കന്‍വറുമാണ് സ്റ്റോറി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് കുനാല്‍ പറയുന്നു. എബിവിപിക്കോ സംഘപരിവാറിനോ എതിരായ സ്റ്റോറി പോലും ആയിരുന്നില്ല അതെന്ന് കുനാല്‍ പറയുന്നു. എബിവിപി നേതാവായ വ്യക്തിയുടെ പ്രൊഫൈല്‍ മാത്രമാണ്. “ഞങ്ങള്‍ക്ക് അമിത് ഷായില്‍ നിന്ന് ഫോണ്‍ വിളി വരുന്നത് കാത്തിരിക്കാനാവില്ല” എന്നാണ് സമീറയും ചന്‍പ്രീത് അറോറയും പറയുന്നതെന്ന് കുനാല്‍ മജുംദാര്‍ തന്റെ രാജിക്കത്തില്‍ പറയുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന 377ാം വകുപ്പ് നിലവിലുള്ള ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു തലക്കെട്ടില്‍ സ്റ്റോറി കൊടുക്കുന്നത് അപകീര്‍ത്തികേസിന് കാരണമാകും എന്നാണ് അഭിഭാഷകന്റെ വാദമെന്ന് ഋഷി മജുംദാര്‍ വയറിനോട് പറഞ്ഞു. പരാമര്‍ശവിധേയമായ സംഘടനകള്‍ അക്രമമഴിച്ചുവിടും എന്നാണ് മറ്റൊരു കാരണമായി പറയുന്നത്.

ടൈംസ് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വൈസ് മീഡിയ 2016 ജൂണില്‍ തന്നെ ഇന്ത്യയില്‍ ലോഞ്ചിംഗിന് പദ്ധതിയിട്ടിരുന്നു. ടിവി ചാനലും സബ്‌സ്‌ക്രിപ്ഷന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റും തുടങ്ങാനാണ് ആദ്യം ആലോചിച്ചത്. ടൈംസ് ഗ്രൂപ്പിന്റെ യാതൊരു ഇടപെടലുമുണ്ടാവില്ല എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ടൈംസ് ഓഫ് ഇന്ത്യ ഡെസ്‌കുമായി സ്റ്റോറികള്‍ പങ്കുവയ്‌ക്കേണ്ട അവസ്ഥയായി. ടൈംസ് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഹഫിംഗ്ടണ്‍ പോസ്റ്റും എഡിറ്റോറിയലിലെ കൈകടത്തലുകളെ തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ചിരുന്നു. ദ ഹിന്ദുവില്‍ ആഫ്രിക്ക കറസ്‌പോണ്ടന്റായിരുന്ന അമന്‍ സേഥിയാണ് ഇപ്പോള്‍ ഹഫ് പോസ്റ്റ് എഡിറ്റര്‍.

‘സെന്‍സിറ്റീവ് സ്റ്റോറികള്‍’ പരിശോധിക്കാന്‍ പൊളിറ്റിക്കല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍സിറ്റിവിറ്റി കമ്മിറ്റിയെ നിയോഗിക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തെ ഋഷി മജുംദാര്‍ രാജി കത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. ഹിന്ദുത്വ സംഘടനകളുമായും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെട്ട സ്‌റ്റോറികളാണ് പ്രധാനമായും കമ്മിറ്റി പരിശോധിക്കുക. വൈസ് ഇന്ത്യയുടെ റഷ്യയിലേയോ ചൈനയിലേയോ സ്ഥാപനങ്ങളില്‍ ഇത്തരമൊരു കമ്മിറ്റിയില്ല. മാധ്യമ സ്വാതനന്ത്ര്യത്തില്‍ ഇന്ത്യയേക്കാള്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണിവ. വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഇന്ത്യ 136ാം സ്ഥാനത്തും റഷ്യ 148ാമതും ചൈന 176ാമതുമാണ്.

വായനയ്ക്ക്: https://goo.gl/a6a4oo

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍