UPDATES

ട്രെന്‍ഡിങ്ങ്

പന്തൽ തകർന്നു വീണുണ്ടായ ദുരന്തത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്

അപകടവിവരമറിഞ്ഞ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

രാജസ്ഥാനിൽ പന്തൽ തകർന്നുണ്ടായ ദുരന്തത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്. ബാര്‍മറിലെ റാണി ബാട്ടിയാനി ക്ഷേത്രത്തില്‍ ഒരു ചടങ്ങിന്റെ ഭാഗമായി തയ്യാറാക്കിയ കൂറ്റന്‍ പന്തല്‍ കനത്ത മഴയിലും കാറ്റിലും നിലംപൊത്തുകയായിരുന്നു.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അറിയുന്നത്. രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടമുണ്ടായത്. 24 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

അപകടവിവരമറിഞ്ഞ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍