UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ യുവാവിനെ പൊലീസുകാര്‍ റോഡില്‍ വലിച്ചിഴച്ച് മര്‍ദ്ദിച്ചു (വീഡിയോ)

പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് യുവാവിനെ റോഡില്‍ വലിച്ചിഴച്ച് മര്‍ദ്ദിച്ച സംഭവം വിവാദമാകുന്നു. കിഴക്കന്‍ യുപിയിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയില്‍ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സംഭവം. ഇതിന്റെ വീഡിയോ വലിയ തോതില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഇത് കണ്ട് ഭയപ്പെട്ട് നില്‍ക്കുന്ന കുട്ടിയേയും വീഡിയോയില്‍ കാണാം. ആക്രമിക്കപ്പെട്ട യുവാവിന്റെ അനന്തരവനാണ് കുട്ടി. റിങ്കു പാണ്ഡെ എന്ന യുവാവിനെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്.

ബൈക്കില്‍ വന്ന റിങ്കു പൊലീസുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ബൈക്ക് തടഞ്ഞ പൊലീസുകാര്‍, വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. സമീപത്തുണ്ടായിരുന്ന ഒരാളാണ് മൊബൈലില്‍ വീഡിയോ പകര്‍ത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര മിശ്രയും ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദും ചേര്‍ന്നാണ് റിങ്കു പാണ്ഡെയെ മര്‍ദ്ദിച്ചത്.

ബൈക്കിന്റെ താ്‌ക്കോല്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ റിങ്കു തയ്യാറായില്ല. ഇത് പിടിച്ചുപറിക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചു. പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് അപമാനമാണ് എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡോ.ധരം വീര്‍ സിംഗ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍