UPDATES

ട്രെന്‍ഡിങ്ങ്

മല്യക്ക് ആശ്വാസമായി കോടതിവിധി: കയറ്റിവിടലിനെതിരെ അപ്പീല്‍ പോകാന്‍ അനുമതി

ഒരു വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ 2018 ഡിസംബറില്‍ മല്യയെ കയറ്റിവിടാവുന്നതാണെന്ന വിധി വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി നല്‍കിയിരുന്നു.

ബാങ്കുകളില്‍ നിന്ന് പണം വായ്പയെടുത്ത് മുങ്ങിയതിന് യുകെയില്‍ നിയമ നടപടികള്‍ നേരിടുന്ന ഇന്ത്യന്‍ ബിസിനസ്സുകാരന്‍ വിജയ് മല്യക്ക് ആശ്വാസമായി കോടതിവിധി. തന്നെ ഇന്ത്യയിലേക്ക് കയറ്റിവിടാന്‍ ഫെബ്രുവരി മൂന്ന് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നല്‍കിയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള കേസിലാണ് അപ്പീലിന് അനുമതി കിട്ടിയിരിക്കുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വേല്‍സ് ഹൈക്കോടതിയാണ് മല്യക്ക് ആശ്വാസകരമായ വിധി നല്‍കിയിരിക്കുന്നത്.

ഏതാണ്ട് ഒരു വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ 2018 ഡിസംബറില്‍ മല്യയെ കയറ്റിവിടാവുന്നതാണെന്ന വിധി വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി നല്‍കിയിരുന്നു. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്ന് 9000 കോടി തട്ടിയ മല്യയുടെ അവസാനത്തെ പിടിവള്ളിയാണ് ഈ അപ്പീല്‍. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയെടുത്ത വായ്പയാണ് തിരിച്ചടയ്ക്കാനുള്ളത്.

വായ്പാത്തട്ടിപ്പു കേസില്‍ മല്യ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ ജയിലുകളില്‍ വൃത്തിഹീനമായ സാഹചര്യമാണെന്നു കാട്ടി മല്യ ലണ്ടനിലെ കോടതിയെ സമീപിച്ചപ്പോള്‍ ഇതിന്മേല്‍ ഇന്ത്യന്‍ അധികൃതരുടെ വാദം കേള്‍ക്കാന്‍ ജഡ്ജിമാര്‍ തയ്യാറായിരുന്നു. മികച്ച സൗകര്യങ്ങള്‍ ജയിലുകളിലുണ്ടെന്ന് ഇന്ത്യ വാദിച്ചു.

വിജയ് മല്യയെ പടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട് ഇന്ത്യ. രാജ്യത്ത് ഇത്തരത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ബിസിനസ്സുകാരനാണ് വിജയ് മല്യ. 2018ലെ എക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരം മുംബയ് കോടതിയാണ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതി പ്രഖ്യാപനം നടത്തിയത്.

100 കോടിക്ക് മുകളിലുള്ള തട്ടിപ്പ് നടത്തി ഇന്ത്യ വിട്ടവരാണ് എക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്നത്.

സാമ്പത്തിക കുറ്റവാളിയാണെന്ന ഇന്ത്യയുടെ വാദം നിലനില്‍ക്കില്ലെന്നും ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9000 കോടിക്ക് പകരം തന്റെ പേരിലുള്ള പതിനാലായിരം കോടി രൂപയിലധികം മൂല്യമുളള വസ്തുവകകള്‍ കണ്ടുക്കെട്ടിയിട്ടുണ്ടെന്നുമുള്ള മല്യയുടെ വാദം ലണ്ടനിലെ കോടതി തള്ളുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍