UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇന്ത്യൻ വിനോദ വ്യവസായത്തിന് വൻപ്രഹരം’: സാംബിത് പാത്രയെ നീക്കിയെന്ന വ്യാജവാർത്ത ആഘോഷമാക്കി സോഷ്യൽ മീഡിയ

“സാംബിത് പാത്രയെ ബിജെപി വക്താവ് സ്ഥാനത്തു നിന്നും നീക്കി. ഇനി ആര് അമ്പലം പണിയും?”

സാംബിത് പാത്രയെ ബിജെപി വക്താവ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തുവെന്ന വ്യാജവാർത്ത പ്രചരിക്കാൻ തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണം സാംബിത് പാത്രയുടെ വക്താവെന്ന നിലയിലുള്ള മോശം പ്രകടനമാണെന്നായിരുന്നു പ്രചാരണം. സാംബിത്തിന്റെ ചില പ്രസ്താനകൾ മൂലം ബിജെപി പ്രവർത്തകർ പോലും വോട്ട് മാറ്റിക്കുത്തിയെന്ന തരത്തിലും പ്രചാരണം തുടർന്നു. വൈറൽ ഇൻ ഇന്ത്യ എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് ഈ പ്രചാരണങ്ങളുടെയെല്ലാം തുടക്കം.

“സാംബിത് പാത്രയെ ബിജെപി വക്താവ് സ്ഥാനത്തു നിന്നും നീക്കി. ഇനി ആര് അമ്പലം പണിയും?” എന്ന പ്രസ്താവനയോടെയാണ് പേജിൽ ഒരു ട്രോൾ പ്രത്യക്ഷപ്പെട്ടത്. ഈ ട്രോളിനെ പലരും ഗൗരവത്തോടെ എടുത്തു. സാംബിത് പാത്രയെ നീക്കിയെന്ന് പലരും വിശ്വസിച്ചു.

ചിലരാകട്ടെ നല്ല ട്രോളുകളുണ്ടാക്കാനുള്ള അവസരമായാണ് ഇതിനെ കണ്ടത്. സാംബിത്തിനെ നീക്കി എന്ന വാർത്ത വ്യാജമാണെന്നതിൽ ചിലർ ആഹ്ലാദം പ്രകടിപ്പിച്ചു. നീക്കിയെന്നത് സത്യമായിരുന്നെങ്കിൽ 2019 ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ബോറടിച്ചു ചത്തേനെ!

സാംബിത് പാത്രയെ നീക്കിയത് വിനോദവ്യവസായത്തിന് വൻ പ്രഹരമായെന്നാണ് മറ്റൊരാളുടെ കമന്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍