UPDATES

ട്രെന്‍ഡിങ്ങ്

കേന്ദ്ര സര്‍ക്കാര്‍ വിസ പുതുക്കിയില്ല, 50 വര്‍ഷത്തെ സേവനത്തിന് ശേഷം 86കാരിയായ സ്പാനിഷ് കന്യാസ്ത്രീ ഇന്ത്യ വിട്ടു

വിസ അപേക്ഷ റദ്ദാക്കിയതിന് ശേഷം ഓഗസ്റ്റ് 11ന് സിസ്റ്റര്‍ എനിഡിനയോട് ആവശ്യപ്പെട്ടത് 10 ദിവസത്തികം ഇന്ത്യ വിടണമെന്നാണ്.

വിസ പുതുക്കാനുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനാല്‍ 86കാരിയായ സ്പാനിഷ് കന്യാസ്ത്രീ ഇന്ത്യ വിട്ടു. ഒഡീഷയിലെ ഗജപതി ജില്ലയിലെ അലിഗണ്ട ഗ്രാമം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്‌പെയിന്‍ സ്വദേശി സിസ്റ്റര്‍ എനിഡിന നാട്ടിലേയ്ക്ക് മടങ്ങി. ഡല്‍ഹിയില്‍ നിന്ന് ഓഗസ്റ്റ് 20ന് സിസ്റ്റര്‍ മടങ്ങിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 50 വര്‍ഷമായി ഇന്ത്യയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തിവരുകയായിരുന്നു സിസ്റ്റര്‍ എനിഡിന. വിസ അപേക്ഷ റദ്ദാക്കിയതിന് ശേഷം ഓഗസ്റ്റ് 11ന് സിസ്റ്റര്‍ എനിഡിനയോട് ആവശ്യപ്പെട്ടത് 10 ദിവസത്തികം ഇന്ത്യ വിടണമെന്നാണ്.

മാഡ്രിഡിലെ കാപ്പിറ്റല്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബിരുദം നേടിയിട്ടുണ്ട് സിസ്റ്റര്‍ എനിഡിന. 1966ല്‍ ബെഹ്‌റാംപൂരിലെത്തി. അഞ്ച് വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. 1971ല്‍ അലിഗണ്ടയിലെത്തി. അവിടെ ഒരു ഡിസ്‌പെന്‍സറി സ്ഥാപിച്ച് പ്രദേശവാസികള്‍ക്ക് ചികിത്സാ സൗകര്യങ്ങളൊരുക്കി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സിസ്റ്റര്‍ എനിഡീന സജീവമായിരുന്നു. 1996ല്‍ ഒരു ഹൈസ്‌കൂളും 2009ല്‍ മറ്റൊരു പ്രൈമറി സ്‌കൂളും സ്ഥാപിച്ചു. സിസ്റ്ററെ പറഞ്ഞുവിട്ടതില്‍ പ്രദേശവാസികള്‍ ദുഖിതരാണ് എന്ന് ഒഡീഷ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ വിസ പുതുക്കാനാകൂ എന്നാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ വിശദീകരണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍