UPDATES

കായികം

ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് ഏട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയുമാണ് കിവികളെ കുറഞ്ഞ സ്‌കോറില്‍ ചുരുട്ടി കെട്ടിയത്.

ന്യൂസിലാന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഏട്ടു വിക്കറ്റിന്റെ ജയം. കിവികള്‍ ഉയര്‍ത്തിയ 157 റണ്‍സ് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 156 റണ്‍സാക്കി പുനര്‍ നിര്‍ണ്ണയിച്ചപ്പോള്‍ ഇന്ത്യ 34.5 ഓവറില്‍ 85 പന്തും എട്ടു വിക്കറ്റും ബാക്കിയിരിക്കേ ലക്ഷ്യം നേടുകയായിരുന്നു. നേരത്തെ ശക്തമായി ആഞ്ഞടിച്ച ഇന്ത്യന്‍ ബൗളിംഗ് പടയ്ക്ക് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ കിവികള്‍ കൂടണഞ്ഞപ്പോള്‍ 38 ഓവറില്‍ 157 റണ്‍സിന് ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സ് അവസാനിച്ചു.

നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയുമാണ് കിവികളെ കുറഞ്ഞ സ്‌കോറില്‍ ചുരുട്ടി കെട്ടിയത്. ഇന്ത്യക്കായി ശിഖര്‍ ധവാന്‍ 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (41) ഫെര്‍ഗൂസന് പിടികൊടുത്ത് മടങ്ങിയപ്പോള്‍, 11 റണ്‍സെടുത്ത രോഹിത്തിനെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ കൈകളിലെത്തിച്ച് ബ്രാക്ക്‌വല്‍ മടക്കി അയച്ചു. 13 റണ്‍സുമായി അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിനായി ലോക്ക് ഫെര്‍ഗൂസനും ഡൌഗ് ബ്രാക്ക്വല്ലും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ, ടോസ് നേടി പതര്‍ച്ചയോടെ ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാന്‍ഡിന് ഇന്ത്യക്ക് മേല്‍ ഒരു തരത്തിലും വെല്ലുവിളി ഉയര്‍ത്താനായില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസ് (64) ഒഴികെ മറ്റാര്‍ക്കും കിവീസ് സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായി സംഭാവനകളര്‍പ്പിക്കാനായില്ല. ബാറ്റിംഗ് തുടങ്ങി ഉടനെ ഓപ്പണര്‍മാരെ ഇരുവരെയും പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. തന്റെ ആദ്യ ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (5) കുറ്റി തെറിപ്പിച്ച ശേഷം, തൊട്ടടുത്ത ഓവറില്‍ തന്നെ കോളിന്‍ മണ്‍റോയേയും (8) പറഞ്ഞയച്ച ഷമി, മിച്ചല്‍ സാന്റനറെ വിക്കറിനു മുന്നില്‍ കുടുക്കി. ഇന്ത്യക്കായി യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും, കേദാര്‍ ജാദവ് ഒരു വിക്കറ്റുമെടുത്തു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍