UPDATES

കായികം

വേഗമേറിയ അര്‍ദ്ധശതകം നേടി സ്മൃതി മന്ദാന

അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ 23 റണ്‍സിന് പരാജയപ്പെട്ടു

ന്യുസിലന്‍ഡിനെതിരായ ടി20 വനിത ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം സ്വന്തമാക്കി സ്മൃതി മന്ദാന 24 പന്തുകളില്‍ നിന്ന് അര്‍ധശതകം തികച്ച മന്ദാന, 25 പന്തുകളില്‍ അര്‍ധസെഞ്ചുറി നേടിയിരുന്ന തന്റെ റെക്കോര്‍ഡ് തന്നെയാണ് തിരുത്തിക്കുറിച്ചത്. 2018ലാണ് ഇംഗ്ലണ്ടിനെതിരെ താരം 25 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയത്. ഇന്ത്യയുടെ അഞ്ച് മികച്ച വേഗതയേറിയ ടി20 അര്‍ദ്ധ ശതകങ്ങളില്‍ നാലും സ്മൃതി മന്ദാനയുടെ പേരില്‍ തന്നെയാണ്. അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം 58 റണ്‍സില്‍ സ്മൃതി ഇന്ന് പുറത്താകുകയായിരുന്നു. 34 പന്തുകളാണ് സ്മൃതി തന്റെ ഇന്നിംഗ്‌സില്‍ നേരിട്ടത്.

18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ന്യൂസിലന്‍ഡ് താരം സോഫിഡിവൈന്റെ പേരിലാണ് വനിതാ ടി20 യിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ്. ഈ ലിസ്റ്റില്‍ ആറാം സ്ഥാനത്താണ് മന്ദാന ഇപ്പോള്‍. ഏഴ് ബൗണ്ടറികളും, മൂന്ന് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്ത്യന്‍ഓപ്പണറുടെ ഇന്നിംഗ്‌സ്. മന്ദാന അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ 23 റണ്‍സിന് പരാജയപ്പെട്ടു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍