UPDATES

കായികം

കോഹ്ലിക്ക് ഡബിള്‍ സെഞ്ച്വറി

അഴിമുഖം പ്രതിനിധി

ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരോട് കോഹ്ലി ഡബിള്‍ സെഞ്ച്വറി നേടി. വിരോട് കോഹ്ലിയിലൂടെ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറിയാണിത്. മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ അജിങ്ക്യാ രഹാനെയുമായി ചേര്‍ന്നാണ് കോഹ്ലി ഡബിള്‍ സെഞ്ച്വറി നേടിയത്.  കഴിഞ്ഞ ജൂലൈയിലെ വെസ്‌ററ് ഇന്‍ഡീസ് പര്യടനത്തിലാണ്‌ കോഹ്ലി തന്റെ ആദ്യ ഡബിള്‍ സെഞ്ച്വറി കുറിച്ചത്.

ജിതിന്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടിങ്ങി പുറത്താകുമ്പോള്‍ 211 റണ്‍സ് നേടിയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.ജിതിന്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടിങ്ങി പുറത്താകുമ്പോള്‍ 211 റണ്‍സ് നേടിയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമായി ചേര്‍ന്ന് 365 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയശേമാണ് കോഹ്ലി പുറത്തായത്.

347 ബോളുകള്‍ നേരിട്ട് 18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്ലി ഡബിള്‍ തികച്ചത്. ഇതോടെ രണ്ട് ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി കോഹ്ലി. 60ന് രണ്ട് എന്ന നിലയില്‍ ആദ്യ ദിനം കളത്തിലിറങ്ങിയ കോഹ്ലി കളിയിലുടനീളം കിവീസ് ബൗളര്‍മാരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു.

171 റണ്‍സുമായി രഹാനെയും റണ്‍സൊന്നും എടുക്കാതെ രോഹിത് ശര്‍മയുമാണ് ഇപ്പോള്‍ ക്രീസില്‍. നാലുവിക്കറ്റ് നഷ്ടത്തില്‍ 471 റണ്‍സ് എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍