UPDATES

കായികം

ബംഗളുരു ടെസ്റ്റ്: ദക്ഷിണാഫ്രിക്ക 214-ന് പുറത്ത്

അഴിമുഖം പ്രതിനിധി

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 214 റണ്‍സിന് പുറത്തായി. രവി ചന്ദ്ര അശ്വിന്റേയും രവീന്ദ്ര ജഡേജയുടേയും പന്തുകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ കറങ്ങിവീഴുകയായിരുന്നു. അശ്വിന്‍ 70 റണ്‍സ് വിട്ടു കൊടുത്ത് നാലു വിക്കറ്റും ജഡേജ അമ്പത് റണ്‍സിന് നാല് വിക്കറ്റും വീഴ്ത്തി. വരുണ്‍ ആറോണ്‍ ഹാഷിം ആംലയുടെ വിക്കറ്റ് നേടി. നൂറാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ എബി ഡി വില്ലിയേഴ്‌സിന്റെ ചെറുത്ത് നില്‍പ്പാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനെ 200 റണ്‍സ് കടത്തിയത്. 105 പന്തില്‍ നിന്ന് 85 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. പതിനൊന്ന് ബൗണ്ടറികളും ഒരു സിക്‌സും ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സിന് ശക്തി പകര്‍ന്നു. ഉച്ചയ്ക്ക് ശേഷം ചായക്ക് പിരിയുന്നതിന് ഒരു പന്ത് മാത്രം അവശേഷിക്കേ ജഡേജയുടെ പന്തില്‍ വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍ സാഹയാണ് ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയത്. ഐപിഎല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീം അംഗമായ ഡിവില്ലിയേഴ്‌സിന് ഒരു അര്‍ത്ഥത്തില്‍ ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടാണ്.

പിച്ചിന്റെ സ്വഭാവത്തെക്കാള്‍ ഹാഷിം ആംലയും കൂട്ടരും പന്തിനെ നേരിട്ടതിലെ പാളിച്ചകളാണ് ബാറ്റിങ് തകര്‍ച്ചയ്ക്ക് കാരണമായത്. ഉപദ്വീപിലെ ഗ്രൗണ്ടില്‍ എങ്ങനെ കളിക്കണമെന്ന് ഡിവില്ലിയേഴ്‌സ് കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തു. ഒന്നാംമിന്നിങ്‌സില്‍ ഇന്ത്യ വിക്കറ്റ് പോകാതെ 44 റണ്‍സ് എടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍